ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ പ്രണയമാകുമോ? പ്രിയാമണി

By Lakshmi

അടുത്തിടെ ഒരു ഡാന്‍സ് റിയാലിറ്റിഷോയ്ക്കിടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നടി പ്രിയാമണിയെക്കുറിച്ച് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. യുവതാരവും റിയാലിറ്റിഷോയിലെ അവതാരകരില്‍ ഒരാളുമായ ഗോവിന്ദ് പത്മസൂര്യയുമായി പ്രിയ പ്രണയത്തിലാണെന്നായിരുന്നു ഗോസിപ്പുകള്‍. എന്നാല്‍ പ്രിയ പിന്നീട് ഇത് നിഷേധിയ്ക്കുകയും ചെയ്തിരുന്നു.

പുതിയൊരു അഭിമുഖത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് വളരെ ബോള്‍ഡ് ആയിട്ടാണ് പ്രിയാമണി മറുപടി നല്‍കിയത്. താന്‍ ആരെങ്കിലുമായി പ്രണയത്തിലാണെങ്കില്‍ അതൊരിക്കലും മറച്ചുവെയ്ക്കില്ലെന്നും, നാലാളോട് അക്കാര്യം പറയാനുള്ള ധൈര്യം താന്‍ കാണിയ്ക്കുമെന്നും പ്രിയ പറയുന്നു.

priyamani

ഇത്തരത്തിലുള്ള ഇല്ലാക്കഥകള്‍ മെനയുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ശ്രദ്ധകാണിയ്ക്കും. രണ്ട് ആളുകള്‍ ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്താല്‍ അവര്‍ തമ്മില്‍ പ്രണയമാണെന്നാണോ അര്‍ത്ഥമെന്നും പ്രിയാമണി ചോദിയ്ക്കുന്നു. ഇനി ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കേണ്ടെന്നാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്നും പ്രിയാമണി വ്യക്തമാക്കുന്നു.

ഇപ്പോള്‍ സിബി മലയില്‍ ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രത്തിലാണ് പ്രിയാമണി അഭിനയിക്കുന്നത്. കുമരകത്ത് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X