സിനിമയില്‍ വന്നില്ലെങ്കില്‍ ഞാനൊരു ടീച്ചറാകുമായിരുന്നു
പോയവര്‍ഷം മിയ ജോര്‍ജിന്റെ കരിയറിലും മികച്ച വര്‍ഷമായി അടയാളപ്പെടുത്തുന്നു. മോഹന്‍ലാലിനും ജയറാമിനുമൊപ്പമുള്ള സിനിമകളുള്‍പ്പടെ ഏഴ് സിനിമകളില്‍ അഭിനയിച്ചു. തമിഴില്‍ അരങ്ങേറി, മികച്ച വിജയം നേടി. 2015 ലും ഒത്തിരി പ്രൊജക്ടുകള്‍ മിയയെ തേടി എത്തിക്കഴിഞ്ഞു.
സിനിമാ തിരക്കുകള്‍ക്കിടയില്‍ പഠനത്തിലും ശ്രദ്ധകൊടുക്കുന്നുണ്ട് മിയ. ഇപ്പോള്‍ മൂന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ വിദ്യാര്‍ത്ഥിയാണ് മിയ. കഴിയുമ്പോഴൊക്കെ കോളേജിലേക്ക് പോകാറുണ്ട്. പോയിവരുമ്പോള്‍ ഒരുകെട്ട് പഠിക്കാനുള്ള പ്രിന്റ് കോപ്പികളും കാണും. പരീക്ഷ അടുക്കുമ്പോള്‍ മാത്രമേ അത് വായിച്ചു നോക്കാറുള്ളൂവത്രെ.

ജനുവരി 9 ന് പരീക്ഷ തുടങ്ങും. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ താനൊരു ടീച്ചര്‍ ആകുമായിരുന്നു എന്നാണ് മിയ ജോര്‍ജ് പറയുന്നത്. പക്ഷെ ഇപ്പോള്‍ അതിന് കഴിയുമെന്ന് തോന്നുന്നിലെന്നും നടി പറയുന്നു.
'ഇന്‍ട്രു നേട്ട് നാളൈ' എന്ന തമിഴ് ചിത്രമാണ് മിയ ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. പുതിയ മലയാള സിനിമകളും ഉണ്ടെന്നും, അത് ഫെബ്രുവരില്‍ പ്രഖ്യാപിക്കുമെന്നും മിയ ജോര്‍ജ് പറഞ്ഞു.


Click it and Unblock the Notifications