ഉയരങ്ങള്‍ കണ്ട് ഭ്രമിക്കില്ല: നമിത പ്രമോദ്
അഭിനയിച്ച സിനിമകളില്‍ വിജയങ്ങളും പരാജയങ്ങളും മാറി മാറി വന്നപ്പോഴും നമിത പ്രമോദ് എന്ന നടി വിജയമായി തന്നെ നിലനിന്നു. ഇപ്പോള്‍ മൂന്ന് വര്‍ഷമായി. 'ട്രാഫിക്കി'ല്‍ തുടങ്ങി ഇപ്പോള്‍ 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രം വരെ നമിത മലയാളത്തിലെ ഒട്ടുമിക്ക എല്ലാ യുവനടന്മനാര്‍ക്കുമൊപ്പം അഭിനയിച്ചു.
ട്രാഫിക്കില്‍ അഭിനയിക്കുമ്പോള്‍ നമിത ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു. സിനിമയില്‍ വന്നപ്പോള്‍ കിട്ടിയതൊക്കെ പ്രായത്തില്‍ കവിഞ്ഞ വേഷങ്ങള്‍. ഇപ്പോള്‍ സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ നമിത പ്രമോദ് പറയുന്നു ഉയരങ്ങള്‍ കണ്ട് താന്‍ ഭ്രമിക്കില്ലെന്ന്.

സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ നല്‍കിയ ഉപദേശമാണത്. സിനിമയില്‍ വന്നതോടെ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് താമസം മാറി. എത്ര ഉയരങ്ങളിലെത്തിയാലും അഹങ്കരിക്കരുതെന്ന് അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട്. ഉയരങ്ങള്‍ കണ്ട് ഭ്രമിക്കില്ലെന്ന് നമിത പ്രമോദ് പറഞ്ഞു.
മൂന്ന് സിനിമകള്‍ ഒരുമിച്ച് വന്നതിനാല്‍ കോളേജില്‍ ഹാജര്‍ പ്രശ്‌നമുണ്ട്. പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടായിരുന്നു. സിനിമയിക്കിടയിലായിരുന്നു പ്ലസ് ടു പരീക്ഷ. ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്റെ മകളുടെ നോട്ട് വായിച്ചു പഠിച്ചതുകൊണ്ടാണ് ആ വിജയം നേടാന്‍ കഴിഞ്ഞതെന്നാണ് നമിത പറയുന്നത്.
സിനിമയിലെത്തിയപ്പോള്‍ സത്യന്‍ അന്തിക്കാടില്‍ നിന്നും ലാല്‍ ജോസില്‍ നിന്നും കിട്ടിയ ഉപദേശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, ജീവിതത്തെ എത്ര സിംപിളായി കാണാം എന്ന് പഠിച്ചത് സത്യന്‍ അന്തിക്കാടില്‍ നിന്നാണെന്നായിരുന്നു മറുപടി. സമയനിഷ്ഠയാണ് എന്തിന്റെയും അടിസ്ഥാനമെന്നും അദ്ദേഹം പഠിപ്പിച്ചു. സത്യന്‍ അന്തിക്കാടാണ് എല്ലാത്തിന്റെയും ഗുരു. ലാലു അങ്കില്‍ (ലാല്‍ ജോസ്) നല്ല സുഹൃത്താണ്. എല്ലാം നല്ല കഥപോലെ പറഞ്ഞു തരും- നമിത പ്രമോദ് പറഞ്ഞു.


Click it and Unblock the Notifications