മമ്മൂട്ടി ഹെഡ്മാസ്റ്ററാണെങ്കില്‍ മോഹന്‍ലാല്‍ വികൃതികുട്ടി: റായി ലക്ഷ്മി
വളരെ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തെന്നിന്ത്യന്‍ താരം റായി ലക്ഷ്മി അഭിനയിച്ച മലയാള സിനിമകളെല്ലാം സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമാണ്. അധികമാര്‍ക്കും ലഭിക്കാത്ത അവസരമാണിത്. മോഹന്‍ലാലിനും മമ്മൂട്ടിയക്കുമൊപ്പം നാലും അഞ്ചും ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
തന്നെ ഒരുനടിയായി പരിഗണിച്ചതുപോലും മലയാള സിനിമയാണെന്ന് അടുത്തിടെ അരു അഭിമുഖത്തിലും റായി ലക്ഷ്മി എന്ന ലക്ഷ്മി റായി പറഞ്ഞിരുന്നു. മലയാളത്തെ അത്രയേറെ പ്രണയിക്കുന്ന റായി ലക്ഷ്മി പറഞ്ഞ ഒരു കിടിലന്‍ ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം

മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കൊമൊപ്പം അഭിനയിച്ച നടിമാരോട് രണ്ട് പേരെയും താരതമ്യം ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കുന്നത് മലയാളികളുടെ സ്വഭാവമാണ്. അങ്ങനെ ഒരു അഭിമുഖത്തില്‍ ചോദ്യം വന്നപ്പോള്‍ ഒറ്റ ഡയലോഗില്‍ റായി ലക്ഷ്മി അത് പാക്കപ്പ
മമ്മൂട്ടി ഒരു സ്‌കൂളിലെ ഹെഡ്മാസ്റ്ററാണെങ്കില്‍ അതേ സ്‌കൂളിലെ വികൃതി പയ്യനാണ് മോഹന്‍ലാലെന്നാണ് നടിയുടെ കമന്റ്. എന്ത് ഉദ്ദേശിച്ചാണ് നടി ഇക്കാര്യം പറഞ്ഞതെന്നറിയില്ല, എന്നിരിക്കിലും പല അര്‍ത്ഥത്തിലും ഈ വാക്യം വ്യാഖ്യാനിക്കപ്പെടുന്നു.
റോക്ക് ആൻറ് റോള്‍, ഇവിടം സ്വര്‍ഗമാണ്, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, ഒരു മരുഭൂമികഥ, കാസനോവ, എന്നീ അഞ്ച് ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പവും അണ്ണന്‍തമ്പി, പരുന്ത്, ചട്ടമ്പിനാട് എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയ്‌ക്കൊപ്പം രാജാധിരാജ എന്ന ചിത്രമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications