»   » കബാലി നടന് ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ സെറ്റില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം?

കബാലി നടന് ദുല്‍ഖര്‍ സല്‍മാന്റെ സിനിമാ സെറ്റില്‍ നിന്ന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം?

Posted By: Rohini
Subscribe to Filmibeat Malayalam

കബാലി എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ജോണ്‍ വിജയ്. കബാലിയില്‍ അമീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍ ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ - അമല്‍ നീരദ് ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അമേരിക്കയില്‍ വച്ചാണ് ദുല്‍ഖറും ജോണ്‍ വിജയ് യും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് ജോണിന് ജീവിതത്തില്‍ ഏറ്റവും വലിയൊരു ഭാഗ്യം ലഭിച്ചു.

അമല്‍ ചിത്രത്തിലെ ഹോളിവുഡ് സാന്നിധ്യം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ അണിയറയില്‍ ഹോളിവുഡിലെ പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍ പ്രവൃത്തിയ്ക്കുന്നുണ്ട് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നതാണ്.

ജോണ്‍ വിജയ് റിഗൈയിലിനെ കണ്ടു

ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അമേരിക്കയില്‍ എത്തിയ ജോണ്‍ വിജയ് യ്ക്ക് സെറ്റില്‍ വച്ച് ഹോളിവുഡ് സാങ്കേതിക വിദഗ്ധനായ ജിം റിഗൈയിലുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞു. ലോര്‍ഡ് ഓഫ് ദ റിങ്‌സ് ട്രൈലോജിയില്‍ പ്രവൃത്തിച്ച റിഗൈയിലിന് വിഷ്വല്‍ എഫക്ടസില്‍ മൂന്ന് തവണ ഓസ്‌കാര്‍ ലഭിച്ചിട്ടുണ്ട്.

സിനിമാ ചര്‍ച്ചകള്‍

കൂടിക്കഴ്ചയ്ക്കിടെ ജോണ്‍ കുറച്ച് തിരക്കഥകള്‍ ജിം റിഗൈലുമായി പങ്കുവച്ചു. ജോണിന്റെ ഒരു തിരക്കഥ അദ്ദേഹത്തിന് ഇഷ്ടമാകുകയും സിനിമയാക്കാം എന്ന് സമ്മതിയ്ക്കുകയും ചെയ്തു. എന്നാല്‍ ജോണ്‍ ആയിരിക്കില്ല ചിത്രം സംവിധാനം ചെയ്യുക. സ്‌ക്രിപ്റ്റില്‍ ജോണിന്റെ പേരുണ്ടാവും

ഓഡീഷന് പങ്കെടുത്തു

ഇത് കൂടാതെ ഒരു ഹോളിവുഡ് സിനിമയുടെ ഒഡീഷനും ജോണ്‍ വിജയ് പങ്കെടുച്ചു. ഈ ചിത്രത്തില്‍ ഹോളിവുഡിലെ വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത് എന്ന് ജോണ്‍ പറയുന്നു.

എളുപ്പമാണെന്ന് ജോണ്‍

അമേരിക്കയില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതൊരിക്കലും മറക്കാന്‍ കഴിയില്ല എന്ന് ജോണ്‍ പറഞ്ഞു. ബോളിവുഡും ഹോളിവുഡും ആര്‍ക്കും ചെന്നെത്താന്‍ കഴിയുന്ന മേഖലയാണെന്നും അത് തിരിച്ചറിഞ്ഞത് ജിമ്മിനെ പരിചയപ്പെട്ടപ്പോഴാണെന്നും ജോണ്‍ പറയുന്നു.

മലയാളത്തില്‍ ജോണ്‍

ജോണ്‍ വിജയ് യുടെ ആദ്യത്തെ മലയാള സിനിമയല്ല ഈ അമല്‍ നീരദ് ചിത്രം. ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ജോണ്‍ മദിരാശി, സംസാരം ആരോഗ്യത്തിന് ഹാനീകരം, ഇയ്യോബിന്റെ പുസ്തരം, അടി കപ്യാരെ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
It looks like John Vijay, who was shooting with Dulquer Salmaan in the US recently for Amal Neerad's Malayalam film, had a few interesting experiences in the country. The Kabali actor got the opportunity to meet Jim Rygiel, a three-time Oscar winner for visual effects who has worked on The Lord Of The Rings trilogy.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam