പനോരമയിലേക്ക് നാല് മലയാള സിനിമകള്‍
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍, ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നാല് മലയാള സിനിമകള്‍ ഇടം പടിച്ചു. ഡോ. ബിജുവിന്റെ വലിയ ചിറകുള്ള പക്ഷികള്‍, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍, ജയരാജിന്റെ ഒറ്റാല്‍, ഭാഷ് മുഹമ്മദിന്റെ ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളാണ് പനോരമയില്‍ കടന്നത്
നവംബര്‍ 20നാണ് ഗോവ രാജ്യാന്തര ചലച്ചിത്ര മേള ആരംഭിയ്ക്കുന്നത്. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

പനോരമയിലേക്ക് നാല് മലയാള സിനിമകള്‍
കുഞ്ചാക്കോ ബോബന്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, പ്രകാശ് ബാരെ തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാസര്‍കോട് സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് ഡോക്ടര്‍ ബിജു ഈ ചിത്രമൊരുക്കിയത്

പനോരമയിലേക്ക് നാല് മലയാള സിനിമകള്‍
ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രം മികച്ച പരിസ്ഥിതി ചിത്രമെന്ന ഗണത്തില്‍ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്

പനോരമയിലേക്ക് നാല് മലയാള സിനിമകള്‍
സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ഐനും ദേശീയ ശ്രദ്ധ നേടിയതാണ്. ചിത്രത്തിലെ അഭിനയത്തിന് നായകന്‍ മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരമാര്‍ശം ലഭിച്ചു

പനോരമയിലേക്ക് നാല് മലയാള സിനിമകള്‍
ജയസൂര്യ, മുരളി ഗോപി, രമ്യ നമ്പീശന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഭാഷ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ലുക്ക ചുപ്പി

പനോരമയിലേക്ക് നാല് മലയാള സിനിമകള്‍
വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം പനോരമയിലുണ്ട്. സംസ്‌കൃത ഭാഷയിലൊരുക്കിയ ചിത്രമാണ് പ്രിയമാനസം. കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ ചിത്രം തഴഞ്ഞെന്ന ആരോപണവുമായി സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

പനോരമയിലേക്ക് നാല് മലയാള സിനിമകള്‍
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഒരേ ഉടല്‍ എന്ന ചിത്രവും സ്‌ക്രീനിലെത്തും


Click it and Unblock the Notifications











