»   » ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി പാര്‍വ്വതിയും ടേക്ക് ഓഫും!

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി പാര്‍വ്വതിയും ടേക്ക് ഓഫും!

Posted By:
Subscribe to Filmibeat Malayalam

ഒമ്പത് ദിവസം നീണ്ടുനിന്ന 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരശീല വീണു. വര്‍ണ ശബളമായ സമാപന ചടങ്ങുകളോടെയാണ് ചലച്ചിത്ര മേള കൊടിയിറങ്ങുമ്പോള്‍ മലയാളത്തിനും അഭിമാനിക്കാനുള്ള വകയുണ്ട്. ടേക്ക് ഓഫ് എന്ന് ചിത്രവും പാര്‍വ്വതി എന്ന നടിയുമാണ് രാജ്യാന്തര ചലച്ചിത്ര പ്രതിഭകള്‍ക്ക് മുന്നില്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയത്.

രാമലീല തരംഗത്തിലും കുലുങ്ങിയില്ല, പതുങ്ങി തുടങ്ങി കുതിച്ച് കയറി 'സുജാത'! കളക്ഷിനിലും നേട്ടം!

മലയാളത്തില്‍ ആദ്യം, ഒടിയനും പുതിയ റെക്കോര്‍ഡിലേക്ക്! റെക്കോര്‍ഡുകളുടെ തോഴനായി മോഹന്‍ലാല്‍!

take off

ടേക്ക് ഓഫിലെ സമീറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ പാര്‍വ്വതിയെ തേടിയെത്തിയത് മികച്ച നടിക്കുള്ള രജത ചകോരമാണ്. ആദ്യമായാണ് മലയാള സിനിമയെ തേടി ഇങ്ങനെ ഒരു പുരസ്‌കാരം എത്തുന്നത്. ടേക്ക് ഓഫ് സംവിധായകനായ മഹേഷ് നാരായണന് പ്രത്യേക ജൂറി പരാമര്‍ശവും ചിത്രത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു. രജത മയൂരവും 15 ലക്ഷം രൂപയും അടങ്ങുന്ന പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ മലയാളി നേഴ്‌സുമാര്‍ക്കും അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കും പുരസ്‌കാരം സമര്‍പ്പിക്കുന്നതായി പാര്‍വ്വതിയും മഹേഷ് നാരായണനും പറഞ്ഞു.

ബിപിഎം എന്ന ചിത്രത്തിലെ അഭിനയത്തിന് നാഹുല്‍ പെരസ് ബിസ്‌കായത് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം റോബിന്‍ കാംപില്ലോ സംവിധാനം ചെയ്ത 120 ബീറ്റ്‌സ് പെര്‍ മിനിറ്റ് സ്വന്തമാക്കി. എയ്ഞ്ചല്‍ വിയര്‍ വൈറ്റ് എന്ന ചിത്രമൊരുക്കിയ വിവിയാന്‍ ക്യുവിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

മത്സര വിഭാഗത്തിലേത്ത് തിരഞ്ഞെടുക്കപ്പെട്ട രണ്ട് ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നായിരുന്നു ടേക്ക് ഓഫ്. ഈ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം നേടിയ ടേക്ക് ഓഫ് 22ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാള സിനിമ ഇന്ന് എന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English summary
Parvathi got best actress award in Goa International Film Festival of India 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam