twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    IFFI 2019: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകൻ, പുരസ്കാരനിറവിൽ ഇവരും

    By Midhun Raj
    |

    തുടര്‍ച്ചയായ രണ്ടാം തവണയും ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടി ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. ഐഎഫ്എഫ് ഐയിലെ ഇത്തണത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ഈമയൗ എന്ന ചിത്രത്തിനായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി രജതമയൂരം നേടിയിരുന്നത്. പതിനഞ്ച് ലക്ഷവും രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്

    lijo jose pellissery

    മികച്ച നവാഗത സംവിധായകനുളള പുരസ്‌കാരം ഇത്തവണ രണ്ട് പേരാണ് നേടിയിരിക്കുന്നത്. മരിയസ് ഒട്ടലേനും സംവിധാനം ചെയ്ത് മോണ്‍സ്‌റ്റേഴ്‌സിനും അമിന്‍ സിദി ബൗമദ്ദീന്‍ സംവിധാനം ചെയ്ത് അബുലൈലയ്ക്കുമാണ് പുരസ്‌കാരംഅന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇത്തവണ ബലൂണ്‍ എന്ന ചിത്രത്തിനാണ് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

    മരിഗെല്ല എന്ന ചിത്രത്തിലെ പ്രകടനത്തിന് സൂ ഷോര്‍സെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാര്‍ലോസ് മാരിഗെല്ലയെ വെളളിത്തിരയില്‍ അവിസ്മരണീയമാക്കിയതിനാണ് നടന് പുരസ്‌കാരം ലഭിച്ചത്. മായി ഗട്ട്: ക്രൈം നമ്പര്‍ 103/2005 എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉഷ ജാദവാണ് ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സില്‍വര്‍ പീക്കോക്ക് അവാര്‍ഡാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

    iffi-2019

    ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മായി ഘട്ട്. ബ്ലെയ്‌സ് ഹാരിസണ്‍ സംവിധാനം ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാര്‍ട്ടിക്കിള്‍സിനാണ് മികച്ച ചിത്രത്തിനുളള സുവര്‍ണ മയൂരം ലഭിച്ചിരിക്കുന്നത്. നാല്‍പത് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പെമ സെഡെന്റെ ബലൂണ്‍ പ്രേത്യക ജൂറി പരാമര്‍ശവും ഹെല്ലാരോ പ്രത്യേക ജൂറി പരാമര്‍ശവും നേടി.

    ബോളിവുഡ് അഭിനേതാക്കളായ സോനാലി കുല്‍ക്കര്‍ണിയും കുനാല്‍ കപൂറുമാണ് സമാപന സമ്മേളനത്തില്‍ അവതാരകരായി എത്തിയത്. ചലച്ചിത്ര മേളയുടെ സുവര്‍ണ ജൂബിലി പതിപ്പിനോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഒരുക്കിയത്.

    Read more about: lijo jose pellissery
    English summary
    IFFI 2019 Awards announced
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X