IFFI 2019: ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ സുവര്‍ണ്ണ ജൂബിലി പതിപ്പിന് നാളെ തുടക്കം

By Midhun Raj

ഈ വര്‍ഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാവും. നവംബര്‍ 20 മുതല്‍ 28വരെയാണ് ചലച്ചിത്ര മേള നടക്കുക. ഐഎഫ്എഫ്ഐയുടെ സുവര്‍ണ ജൂബിലി പതിപ്പാണ് ഇത്തവണ നടക്കുക. ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനാണ് ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യുന്നത്. നാളെ വൈകീട്ട് ഡോ ശ്യാമപ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തും.

iffi 2019

76 രാജ്യങ്ങളില്‍ നിന്നായി 200ലധികം സിനിമകളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫീച്ചര്‍ വിഭാഗത്തിലേക്ക് 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 15 ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മലയാളത്തില്‍ നിന്നും ഉയരെ,കോളാമ്പി, ഇരവിലും പകലിലും ഒടിയന്‍, ശബ്ദിക്കുന്ന കലപ്പ തുടങ്ങിയവയാണ് ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് രജനീകാന്തിനെ ഇത്തവണ മേളയില്‍ ആദരിക്കും. ഐഎഫ്എഫ്ഐ 2019ല്‍ ഗോള്‍ഡന്‍ ജൂബിലി ഐക്കണ്‍ പുരസ്‌കാരം നല്‍കിയാണ് അദ്ദേഹത്തെ ആദരിക്കുക. ഫ്രഞ്ച് താരം ഇസബെല്ല ഹുപ്പെര്‍ട്ടിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ് മെന്റ് പുരസ്‌കാരം നല്‍കുന്നത്.

ചലച്ചിത്ര മേളയുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് സോള്‍ ഓഫ് എഷ്യ എന്ന സെക്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ എഷ്യന്‍ ഭുഖണ്ഡത്തില്‍ നിന്നുളള പരിവര്‍ത്തനാത്മകമായ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ചൈന, ജപ്പാന്‍, ശ്രീലങ്ക, സിംഗപ്പൂര്‍, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍ ഈ സെക്ഷനില്‍ പ്രദര്‍ശിപ്പിക്കും.

കൂടാതെ അമ്പത് വനിതാ സംവിധായകരുടെ ചിത്രങ്ങളും ഇത്തവണ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട വനിതാ സംവിധായകരുടെ 50 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്ര മേളയിലെ വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ് ഈ സിനിമകള്‍ സ്‌ക്രീന്‍ ചെയ്യുന്നത്. സംവിധായകന്‍ പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാനായി രാജേന്ദ്ര ജംഗ്‌ളിയും എത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X