കേരളത്തില്‍ നിന്നും വന്നവര്‍ പോയിക്കോളൂ.. ഗോവ ചലച്ചിത്ര മേളയില്‍ മലയാളികള്‍ക്ക് നേരെ അധിഷേപം!!

ഗോവയില്‍ നടക്കുന്ന അന്തരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ മലയാളികളും അണിയറ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതായി വാര്‍ത്തകള്‍. മലയാളി സംവിധായകനായ കമല്‍ കെഎമ്മിനെ അധിഷേപിച്ചതായിട്ടാണ് പരാതി. ടിക്കറ്റ് എടുത്ത് മണിക്കൂറുകളോളം കാത്ത് നില്‍ക്കുന്നവരെ പരിഗണിക്കാതെ ടിക്കറ്റില്ലാത്തവരെ അകത്ത് കയറ്റി വിടാനായി സംഘാടകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

iffi-malayali-director-file-case

സംഭവത്തെ കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെയാണ്.. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രദര്‍ശിപ്പിച്ച ദ് ഗില്‍റ്റി എന്ന ചിത്രം കാണാന്‍ ഞങ്ങള്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഒരു മണിയായിട്ടും ഞങ്ങളെ സിനിമ കാണാന്‍ കയറ്റിയില്ല. ടിക്കറ്റെടുത്ത പകുതി പേരും പുറത്ത് നില്‍ക്കെ പ്രദര്‍ശനം തുടങ്ങി. ഞങ്ങളിത് വോളണ്ടിയര്‍മാരോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ പോലിസ് ഓഫീസര്‍ ഉത്താരഖണ്ഡ് റാവു ദേശായിയും മേളയുടെ വൈസ് ചെയര്‍മാന്‍ രാജേന്ദ്ര തലാഖ് അവിടേക്ക് എത്തിയിരുന്നു. രാജേന്ദ്ര തലാഖ് അവിടെയുണ്ടായിരുന്ന സ്ത്രീകളോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചു.

നിങ്ങള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്ന് എനിക്കറിയാം. നിങ്ങള്‍ മര്യാദയ്ക്ക് തിരിച്ച് പോവണം. എന്ന് പറഞ്ഞു. ഇത്രയും ജനങ്ങള്‍ ഇവിടെ കൂടി നില്‍ക്കുമ്പോള്‍ മേളയുടെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്നും ഇത്തരമൊരു ഉത്തരം പ്രതീക്ഷിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. ഇത് വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതിന് മുന്‍പ് എന്റെ സിനിമ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X