ഗൗതമി പറയുന്നു, ഞാന്‍ തിരിച്ചുവരും, ശക്തമായി

By Aswathi

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ', ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന ഗൗതമിയുടെ വാക്കുകളാണിവ. അര്‍ബുധം പിടിപെട്ട് ദീര്‍ഘകാലമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന ഗൗതമി രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. അഭിനയത്തിലേക്ക് മാത്രമല്ല സിനിമ നിര്‍മിക്കാനും സംവിധാനം ചെയ്യാനുമുള്ള ഒരുക്കത്തോടെയാണ് ഗൗതമിയുടെ തിരിച്ചുവരവ്.

വെല്ലുവിളികളുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ അമ്മ അഭിനയത്തിലേക്ക് മടങ്ങണമെന്നാണ് മകള്‍ പറഞ്ഞത്. കാരണം അത്രമാത്രം ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നതായി അവള്‍ക്കറിയാം. എനിക്കെന്റെ കഴിവുകളില്‍ വിശ്വാസമുണ്ട്. ശക്തമായ വേഷങ്ങളിലൂടെ ഞാന്‍ തിരിച്ചുവരും. സംവിധാനത്തിലും താത്പര്യമുണ്ട്. കുറച്ചുകൂടെ അറിവ് നേടിയിട്ട് ആ മേഖലയിലേക്കും കടക്കണമെന്നാണ് ആഗ്രഹം- ഗൗതമി പറഞ്ഞു.

ഗൗതമി

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

എണ്‍പതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന താരമാണ് ഗൗതമി. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി കന്നട തുടങ്ങിയ ഭാഷകളിലായെല്ലാം അഭിനയിച്ചിട്ടുണ്ട്.

 അഭിനയത്തിലേക്ക്

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

ക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുങ്ക് ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. അതിനുമുമ്പ് രജനീ കാന്ത്, ഹേമ മാലിനി, റീന റോയ് എന്നിവരഭിനയിച്ച അന്ത് കനൂണ്‍ എന്ന ഹിന്ദിചിത്രത്തില്‍ അഥിതി വേഷത്തിലെത്തിയിരുന്നു

കന്നട

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

എലു സുട്ടിന കൂട്ട് എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിന്റെ അതിര്‍ത്തി കടക്കുന്നത്. അമ്പരീഷായിരുന്നു നായകന്‍

തമിഴ്

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

രജനീകാന്ത്, പ്രഭു, സീത തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ഗുരു ശിഷ്യന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു.

തമിഴകം

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരില്‍ ഒരാളായിരുന്നു. തേവര്‍ മകന്‍ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായി.

ഇരുവര്‍

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

1997 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു.

 മലയാളത്തില്‍

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

മോഹന്‍ലാലിന്റെ നായികയായി ഹിസ് ഹൈനീസ് അബ്ദുള്ള എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തെ കുറിച്ച്

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

അക്ഷരാര്‍ത്ഥത്തില്‍ മലയാളം എന്റെ അഭയസ്ഥാനമാണെന്നാണ് ഗൗതമി പറയുന്നത്. ഹിസ് ഹൈനീസ് അബ്ദുള്ള തന്നെയാണ് എന്റെ പ്രിയപ്പെട്ട ചിത്രം. തുടര്‍ന്നഭിനയിച്ച സുകൃതം, വിദ്യാരംഭം, ധ്രുവം എല്ലാം ശ്രദ്ധിക്കപ്പെട്ടു

വിവാഹം

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

1998, ജൂണ്‍ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വര്‍ഷത്തിനകം ഇവര്‍ പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്.

കമല്‍ഹസന്‍

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

2005ല്‍ കമലഹാസനോടൊപ്പം ലിവ് ഇന്‍ റിലേഷന്‍ഷിപ് ആരംഭിച്ചു. ഇന്നും തുടരുന്നു

കമലിനെ കുറിച്ച്

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

കമല്‍ ഹസനെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്ന് ഗൗതമി പറഞ്ഞത്. എന്റെ നട്ടെല്ലാണദ്ദേഹം. ചോദ്യം ചെയ്യാനാവത്ത വിധം ഞാന്‍ അദ്ദേഹത്തോട് ചേര്‍ന്നിരിക്കുന്നു. കമല്‍ സാറില്ലാത്ത ഒരു നിമിഷത്തെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ കഴിയില്ല

 കാന്‍സര്‍

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

തന്റെ 35 ആമത്തെ വയസ്സിലാണ് അര്‍ബുദം ബാധിക്കുന്നത്. പാതിരാത്രിയില്‍ ഒറ്റയ്ക്കിരുന്ന് കരഞ്ഞിട്ടുണ്ട്.

 മകള്‍

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

കാന്‍സര്‍ പിടിപെട്ടപ്പോള്‍ ഏറ്റവും പേടിച്ചത് മകളെ കുറിച്ചോര്‍ത്തായിരുന്നു. അന്നവള്‍ക്ക് അഞ്ച് വയസ്സു മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ആശ്വാസം

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

ക്യാന്‍സര്‍ പിടിപെട്ടപ്പോള്‍ എനിക്ക് ബന്ധുക്കളായിരുന്നു ആശ്വാസം. കമല്‍ സറും അച്ഛനും അമ്മയും സഹോദരങ്ങളും കമല്‍ സാറിന്റെ ഭാര്യയുമെല്ലാം ആശ്വസിപ്പിച്ചതുകൊണ്ടാണ് പിടിച്ചു നിന്നത്.

കമലിനും മകള്‍ക്കുമൊപ്പം

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

കമലിനും മകള്‍ ശുഭലക്ഷ്മിക്കുമൊപ്പം ഒരു പരിപാടിയില്‍ ഗൗതമി

കമലും കുടുംബവും

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

കമല്‍ ഹസനും മക്കള്‍ ശ്രുതി ഹസനും അക്ഷര ഹസനും ഗതമിയും ഗൗതമിയുടെ മകള്‍ ശുഭലക്ഷ്മിയും

ചലച്ചിത്ര മേളയില്‍

'ഞാന്‍ തിരിച്ചുവരും, ശക്തമായി തന്നെ'

തിരുവനന്തപുരത്ത് വച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തുന്ന ഗൗതമി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X