IFFKയില്‍ കെആര്‍ മോഹനന്റെ പേരില്‍ പുരസ്‌കാരം! എറ്റവും മികച്ച ഇന്ത്യന്‍ സിനിമയുടെ സംവിധായകന് നല്‍കും

By Prashant V R

ഐഎഫ്എഫ്‌കെ 2018ലെ എറ്റവും മികച്ച ഇന്ത്യന്‍ സംവിധായകന് അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെആര്‍ മോഹനന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഇന്ത്യയാണ് ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന കെആര്‍ മോഹന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതായിരിക്കും പുരസ്‌കാരം. ഇക്കാര്യം ഫിലിം ഫെഡറേഷന്‍ സൊസൈറ്റി സെക്രട്ടറി മോഹന്‍ കുമാറായിരുന്നു അറിയിച്ചിരുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യൂമെന്ററികളും സംവിധാനം ചെയ്ത കെആര്‍ മോഹനന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറായും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

iffk 2018

അതേസമയം ഇരുപതിമൂന്നാമത് അന്താരാഷ്ട ചലച്ചിത്ര മേളയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറ് മണിക്കാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 13 വരെ തിരുവനന്തപുരത്തെ പതിമൂന്ന് തിയ്യേറ്ററുകളിലായിട്ടാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

ഇറാനിയന്‍ സംവിധായകന്‍ മാജിദ് മാജീദിയുടെ അധ്യക്ഷതയിലൂളള രാജ്യാന്തര ജൂറിയാണ് ഇത്തവണ ഐഎഫ്എഫ്‌കെയില്‍ പുരസ്‌കാരം നിര്‍ണയിക്കുന്നത്. ഇത് കൂടാതെ പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച സിനിമ,ഫിപ്രസ്‌കകി,നെറ്റ്പ്പാക്ക് എന്നീ പുരസ്‌കാരങ്ങളും ഐഎഫ്എഫ്‌കെ നല്‍കും. 72 രാജ്യങ്ങളില്‍ നിന്നുളള 164 സിനിമകളുടെ 386 സ്‌ക്രീനിംഗുകള്‍ ഇത്തവണ മേളയില്‍ ഉണ്ടാകും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X