മമ്മൂട്ടിയാണ് എല്ലാം! അയ്യപ്പന്‍റെ കഥയുമായെത്തുന്ന ഇക്കയുടെ ശകടം റിലീസിങ്ങിനൊരുങ്ങുന്നു! കാണൂ!
Recommended Video

വെള്ളിത്തിരയില്‍ അസാമാന്യ മികവ് പ്രകടിപ്പിച്ച് മുന്നേറുന്ന താരങ്ങളുടെ വലിയ കരുത്ത് പ്രേക്ഷക പിന്തുണയാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷക പിന്തുണയെക്കുറിച്ച് താരങ്ങള്‍ വാചാലരാവാറുണ്ട്. ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. വില്ലനായിത്തുടങ്ങി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് അദ്ദേഹം. ആരാധകരുടെ കഥ പറയുന്ന സിനിമകളാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടി ആരാധകരുടെ കഥയുമായി സിനിമയൊരുക്കുന്നുവെന്ന് പ്രിന്‍സ് അവറാച്ചനും സംഘവും അറിയിച്ചത്. തുടക്കം മുതലേ തന്നെ ആരാധകശ്രദ്ധ നേടിയ സിനിമ റിലീസിനൊരുങ്ങുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഡിസംബര്‍ ആദ്യവാരത്തില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. മോഹന്‍ലാല്‍ ആരാധകന്റെ കഥയുമായെത്തിയ മോഹന്‍ലാലിന് പിന്നാലെയാണ് ഇക്കയുടെ ശകടം എത്തുന്നത്. ദിലീപ് ആരാധകന്റെ കഥ പറയുന്ന ഷിബുവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അപ്പാനി ശരത്ത്, ഡൊമിനിക് തൊമ്മി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ ജീവനായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ഇക്കയുടെ ശകടമെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ല്ലൊത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമയായിരിക്കും ഇതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

അയ്യപ്പനെ സംബന്ധിച്ച് മമ്മൂട്ടിയാണ് എല്ലാം. അദ്ദേഹത്തിന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.അയ്യപ്പനെ സംബന്ധിച്ച് ദൈവത്തിന്റെ ഫോട്ടോയ്ക്ക് പകരം വണ്ടിയില്‍ മമ്മൂട്ടിയുടെ ഫോട്ടോയാണ്. മമ്മൂട്ടി ഈ വണ്ടിയുടെ ഐശ്വര്യമെന്നാണ് അയ്യപ്പനെഴുതുന്നത്. വണ്ടിയുടെ നമ്പര്‍ 369നാണ്. പ്രതിസന്ധി ഘട്ടത്തിലെല്ലാം മമ്മൂട്ടിയുടെ ഡയലോഗുകളും റഫറന്‍സുമാണ് അയ്യപ്പന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടിയെ അനുകരിക്കുകയല്ല മറിച്ച് അദ്ദേഹത്തെ റഫറന്‍സാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. കാത്തിരിപ്പിന് വിരാമമിട്ട് സിനിമയെത്തുന്നുവെന്നറിഞ്ഞതിന്‍റെ ത്രില്ലിലാണ് ആരാധകലോകം. പ്രതീക്ഷയോടെ നമുക്കും കാത്തിരിക്കാം റിലീസ് ദിനത്തിനായി.


Click it and Unblock the Notifications











