മമ്മുക്കയുടെ കട്ട ഫാനാണോ? എങ്കില്‍ 'ഇക്കയുടെ ശകടം' നിങ്ങളെ ക്ഷണിക്കുന്നു, കാണൂ!
Recommended Video

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിനെ ദൈവമായി കാണുന്ന അയ്യപ്പന്റെ കഥയുമായാണ് ഇക്കയുടെ ശകടം എത്തുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ പല സിനിമകളും വാര്‍ത്തകളിലിടം നേടാറുണ്ട്. ഇക്കയുടെ ശകടവും ഇത്തരത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയ ചിത്രമാണ്. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ ആരാധകര്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനവുമായി സംഘമെത്തിയത്.
മമ്മൂട്ടി ആരാധകര്‍ക്ക് ശരിക്കും ഉപയോഗിക്കാവുന്ന സുവര്‍ണ്ണാവസരം കൂടിയാണിത്. ജൂലൈ 10 വരെ ഈ മത്സരത്തില്‍ പങ്കെടുക്കാം.ഡബ്‌സ്മാഷ് വീഡിയോ അരങ്ങുതകര്‍ക്കുന്ന കാലത്ത് അത്തരത്തിലൊരു മത്സരം തന്നെയാണ് ഇവര്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇക്കയുടെ ഒഫീഷ്യല്‍ പേജിലെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

നിങ്ങൾ ഒരു കട്ട മമ്മുക്ക ഫാൻ അല്ലേ? അതെ. എന്നാണ് ഉത്തരം എങ്കിൽ നിങ്ങൾക്കായി ഇതാ 'ഇക്കയുടെശകടം' മൂവി ടീമിന്റെ വക ഒരു അടിപൊളി ഡബ്മാഷ് കോമ്പറ്റീഷൻ നിങ്ങൾക്കായി.തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ₹50000യുടെ സമ്മാനവും 10 പേർക്ക് നമ്മുടെ പടത്തിന്റെ ആദ്യ ഷോയുടെ 10 ടിക്കറ്റുകളും നൽകപ്പെടുന്നതാണ്... ഇനി നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.മമ്മുക്കയുടെ ഏതേലും ഒരു സിനിമയിലെ ഡയലോഗ് ഡബ്മാഷ് ചെയ്യുക, ഇക്കയുടെ ശകടം- ചിത്ര ത്തിന്റെ First Look Poster ഡബ്മാഷ് വിഡിയോയിൽ ആദ്യം വരുന്ന രീതിയിൽ ക്രമീകരിക്കുക. ആ വിഡീയോ നിങ്ങളുടെ ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ public ഓപ്ഷൻ കൊടുത്ത് #ഇക്കയുടെശകടം എന്ന ഹാഷ്ടാഗ് തലകെട്ടായി കൊടുത്ത് അപ്‌ലോഡ് ചെയ്യുക.വിജയികളെ ഇക്കയുടെശകടം പേജ് വഴി അറിയിക്കുന്നതാണ്.. അപ്പോൾ തുടങ്ങുവല്ലേ?


Click it and Unblock the Notifications