അഡാര്‍ ഐറ്റവുമായി 'ഇക്കയുടെ ശകടം', ഇത് അപ്പാനി ശരത് തന്നെയാണോ? വൈറലാവുന്ന പോസ്റ്റര്‍ കാണൂ!
മലയാള സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ മമ്മൂട്ടി ആരാധകന്റെ കഥയുമായി സിനിമയെത്തുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മെഗാസ്റ്റാര്‍ ആരാധകര്‍ ആവേശത്തിലാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് പ്രചരിക്കുന്നത്. മോഹന്‍ലാലിനും ഷിബുവിനും പിന്നാലെയാണ് മെഗാസ്റ്റാര്‍ ആരാധകന്റെ കഥയുമായി ഇക്കയുടെ ശകടം ഒരുങ്ങുന്നത്.
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. ശക്തമായ ആരാധകപിന്തുണയുമായാണ് അദ്ദേഹം മുന്നേറുന്നതെന്ന് താരത്തിന്റെ സിനിമകള്‍ തന്നെ തെളിയിക്കുന്നു. ഇതാദ്യമായാണ് മെഗാസ്റ്റാര്‍ ആരാധകന്റെ കഥയുമായി ഒരു ചിത്രം ഒരുങ്ങുന്നത്. നവാഗതനായ പ്രിന്‍സ് അവറാച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈറലായ ഫസ്റ്റ് ലുക്കിന് പിന്നാലെ ചിത്രത്തിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ശരത് അപ്പാനിയുടെ ലുക്ക്
ലിജോ ജോസ് പെല്ലിശ്ശേരി പരിചയപ്പെടുത്തിയ പ്രതിഭയായ അപ്പാനി ശരത്തിന്റെ കഥാപാത്രമായ കാലനെയാണ് രണ്ടാമത്തെ പോസ്റ്ററിലൂടെ പരിചയപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് താരം എത്തുന്നതെന്നുറപ്പിക്കാം. അത്തരത്തിലൊരു മേക്കോവറാണ് താരം നടത്തിയിട്ടുള്ളത്. കാലന്‍ എന്ന കഥാപാത്രത്തെയാണ് ശരത് പ്രതിനിധാനം ചെയ്യുന്നത്.

മമ്മൂട്ടി ആരാധകനായി എത്തുന്ന താരം?
മമ്മൂട്ടി ആരാധകനായി ഏത് താരമാണ് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ചെറിയൊരു കാത്തിരിപ്പിനിടയില്‍ ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഡൊമിനിക് തൊമ്മിയാണ് അയ്യപ്പന്‍ എന്ന നായകനായി എത്തുന്നത്. ഹോംലി മീല്‍സ്, ഇടി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഡൊമിനിക്.

കടുത്ത ആരാധകന്‍
മമ്മൂട്ടിയെ ജീവശ്വാസമായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ചിത്രം പറയുന്നത്. അയ്യപ്പന്‍രെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഗാസ്റ്റാര്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ കാര്യമാണിത്.

ആരാധകരെ തൃപ്തിപ്പെടുത്തുമോ?
മമ്മൂട്ടിയെ ഏറെ ഇഷ്ടപ്പെടുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലാവുമോ ചിത്രം ഒരുക്കുന്നതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ ചിത്രം വാര്‍ത്തകളിലിടം നേടിയിരുന്നു. ആരാധകരുടെ കഥ പറയുന്ന സിനിമയൊരുക്കുകയെന്ന വെല്ലുവിളി ചില്ലറയല്ല. അതിനാല്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ചറിയാനായാണ് ആരാധലോകം കാത്തിരിക്കുന്നത്.
ചിത്രീകരണത്തിലേക്ക്
ഇക്കയുടെ ശകടം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ.


Click it and Unblock the Notifications











