മമ്മൂട്ടി ആരാധകര്‍ക്ക് ഇനി ഉത്സവമാണ്! ആവേശമുയര്‍ത്തി ഇക്കയുടെ ശകടത്തിന്റെ ട്രെയിലറെത്തി! കാണൂ!
മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയായ ഇക്കയുടെ ശകടത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാല്‍ ആരാധകന്റെ കഥയുമായെത്തിയ മോഹന്‍ലാലിന് പിന്നാലെയായാണ് മമ്മൂട്ടി ആരാധകനായ അയ്യപ്പന്റെ കഥയുമായി ഇക്കയുടെ ശകടമെത്തുന്നുവെന്ന സന്തോഷവാര്‍ത്തയെത്തിയത്. സിനിമയുടെ പോസ്റ്ററുകളും ടീസറുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ട്രെയിലറും എത്തിയിരിക്കുകയാണ്. മെയ് 31ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സിനിമാപ്രവര്‍ത്തകരും ആരാധകരുമൊക്കെയായി നിരവധി പേരാണ് ട്രെയിലര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.ആരാധക പിന്തുണയില്‍ ഏറെ മുന്നിലാണ് മമ്മൂട്ടിയുടെ സ്ഥാനം. വില്ലനായിത്തുടങ്ങി പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയ താരമാണ് അദ്ദേഹം. ആരാധകരുടെ കഥ പറയുന്ന സിനിമകളാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മമ്മൂട്ടി ആരാധകരുടെ കഥയുമായി സിനിമയൊരുക്കുന്നുവെന്ന് പ്രിന്‍സ് അവറാച്ചനും സംഘവും അറിയിച്ചത്. തുടക്കം മുതലേ തന്നെ ആരാധകശ്രദ്ധ നേടിയ സിനിമ റിലീസിനൊരുങ്ങുകയാണ്. അപ്പാനി ശരത്ത്, ഡൊമിനിക് തൊമ്മി, തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ ജീവനായി കൊണ്ടുനടക്കുന്ന ആരാധകന്റെ കഥയാണ് ഇക്കയുടെ ശകടമെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അയ്യപ്പനെ സംബന്ധിച്ച് മമ്മൂട്ടിയാണ് എല്ലാം. അദ്ദേഹത്തിന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവികളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.അയ്യപ്പനെ സംബന്ധിച്ച് ദൈവത്തിന്റെ ഫോട്ടോയ്ക്ക് പകരം വണ്ടിയില്‍ മമ്മൂട്ടിയുടെ ഫോട്ടോയാണ്. മമ്മൂട്ടി ഈ വണ്ടിയുടെ ഐശ്വര്യമെന്നാണ് അയ്യപ്പനെഴുതുന്നത്. വണ്ടിയുടെ നമ്പര്‍ 369നാണ്. പ്രതിസന്ധി ഘട്ടത്തിലെല്ലാം മമ്മൂട്ടിയുടെ ഡയലോഗുകളും റഫറന്‍സുമാണ് അയ്യപ്പന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടിയെ അനുകരിക്കുകയല്ല മറിച്ച് അദ്ദേഹത്തെ റഫറന്‍സാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. ട്രെയിലര്‍ കാണാം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











