കന്നഡക്കാര്‍ ജോര്‍ജ്ജുകുട്ടിയെ ഹിന്ദുവാക്കി !
മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ കന്നഡ റീമേക്ക് ജോലികള്‍ ആരംഭിച്ചു. പി വാസുവാണ് ദൃശ്യം കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യുന്നത്. മുമ്പ് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ആപ്തമിത്രയെന്ന പേരില്‍ പി വാസു കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു. അത് കന്നഡയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. ദൃശ്യം റീമേക്കിലൂടെയും വാസു ലക്ഷ്യമിടുന്നത് ഒരു വന്‍ ഹിറ്റാണ്.
മോഹന്‍ലാല്‍ ചെയ്ത നായകവേഷം കന്നഡയില്‍ അവതരിപ്പിക്കുന്നത് രവിചന്ദ്രനാണ്. മലയാളത്തിലെ കഥാപാത്രം ക്രിസ്ത്യാനിയായ ജോര്‍ജ്ജു കുട്ടി ആയിരുന്നുവെങ്കില്‍ കന്നഡയില്‍ നായകന്‍ ഹിന്ദുവാണ്. മലയാളത്തില്‍ മീന അവതരിപ്പിച്ച കഥാപാത്രത്തെ കന്നഡയില്‍ അവതരിപ്പിക്കുന്നത് മലയാളി നായിക നടി നവ്യ നായരാണ്. വിവാഹശേഷം നവ്യ ചെയ്യുന്ന ശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും കന്നഡ ദൃശ്യത്തിലേയത്. മലയാളത്തില്‍ ആശ ശരത്ത് അവതരിപ്പിച്ച ഐജിവേഷം കന്നഡയിലും അവര്‍ തന്നെയാണ് ചെയ്യുന്നത്. സിദ്ദിഖിന്റെ വേഷം ചെയ്യുന്നതാകട്ടെ തമിഴ് നടന്‍ പ്രഭുവാണ്.

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ദൃശ്യത്തിന്റെ കന്നഡ റീമേക്ക് നിര്‍മ്മിക്കുന്നത്. മെയ് അവസാനവാരത്തില്‍ പ്രദര്‍ശനത്തിക്കത്തക്ക വിധത്തിലാണ് ഷൂട്ടിങ് ജോലികള്‍ പുരോഗമിക്കുന്നത്. കന്നഡ ദൃശ്യത്തിന് ഇളയരാജയാണ് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.


Click it and Unblock the Notifications











