കാവ്യതലൈവന്‍ ആഘോഷിക്കേണ്ട ചിത്രമെന്ന് ഇളയദളപതി
മലയാളത്തിലെ നടന്മാരെ പോലെയല്ല, തങ്ങള്‍ അഭിനയിക്കാത്തതാണെങ്കിലും, ഒരു സിനിമ മികച്ചതാണെങ്കില്‍ അത് സമ്മതിക്കാനും പൊതുവേദിയില്‍ പരസ്യമായി തുറന്നു പറയാനും രജനികാന്ത്, കമല്‍ ഹസന്‍, ധനുഷ്, അജിത്ത്, വിജയ് യെ പോലുള്ള തമിഴ് പ്രമുഖ താരങ്ങള്‍ക്ക് ഒരു മടിയുമില്ല. മലയാളത്തില്‍ ഇല്ലെന്നല്ല, ഒരു ഫോണ്‍ കോളില്‍ ഒതുക്കുന്ന ചില അഭിപ്രായ പ്രകടനങ്ങള്‍ മാത്രം.
തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്ത്, മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുന്ന, 'കാവ്യ തലൈവന്‍' എന്ന ചിത്രം കണ്ട് ഇഷ്ടപ്പെട്ട വിജയ് തന്റെ അഭിപ്രായം അണിയറപ്രവര്‍ത്തകരെ അറിയിച്ചു. യൂട്യൂബ് വീഡിയോ വഴി വിജയ് യുടെ അഭിപ്രായം ഇപ്പോള്‍ തരംഗമാകുകയാണ്.

കാവ്യ തലൈവന്‍ സിനിമകണ്ടു. അടുത്തിടെ ഇറങ്ങിയതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് കാവ്യ തലൈവ. വിരളമായി മാത്രമേ ഇത്തരം ചിത്രങ്ങള്‍ പുറത്തിറങ്ങുന്നുള്ളൂ. കുടുംബത്തോടെ എല്ലാരും പോയിരുന്ന് കണ്ട് ആഘോഷിക്കേണ്ട സിനിമയാണ് കാവ്യ തലൈവ. ഈ ഒരു സാഹചര്യത്തില്‍ ഇത്തരമൊരു ചിത്രം ഒരുക്കിയ സംവിധായകന്‍ വസന്തബാലനെ ആദ്യം അഭിനന്ദിക്കുന്നു.
അതുപോലെ സിനിമയില്‍ അഭിനയിച്ച സിദ്ധാര്‍ത്ഥ്, പൃഥ്വിരാജ്, വേദിക തുടങ്ങിയവര്‍ക്കും, സാങ്കേതിക പ്രവര്‍ത്തകര്‍ക്കും, എ ആര്‍ റഹ്മാനും ഈ സിനിമ വിജയ്പ്പിച്ചതില്‍ എന്റെ ആശംസകള്‍ അറിയിക്കുന്നു- വിജയ് പറഞ്ഞു. വീഡിയോ കാണൂ


Click it and Unblock the Notifications











