»   »  കിടക്ക പങ്കിട്ട് ദിവസങ്ങൾ കഴിയുമ്പോൾ അത് മറക്കും! കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് നടി

കിടക്ക പങ്കിട്ട് ദിവസങ്ങൾ കഴിയുമ്പോൾ അത് മറക്കും! കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്നടിച്ച് നടി

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ചു നാളുകളിൽ സിനമ ലോകം ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് കാസ്റ്റിങ് കൗച്ച്. ഇതിനെതിരെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ താരം ഇലിയാന ഡിക്രൂസ്. കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു എന്തെങ്കിലും ഒരു അഭിപ്രായം പറ‍ഞ്ഞാൽ ആ നടിയുടെ കരിയറ്‍ അതോടുകൂടി അവസാനിക്കുമെന്നു ഇലിയാന പറഞ്ഞു. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇലിയാന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു തുറന്നടിച്ചത്.

illiyana

അഡാറ് ലവിന്റെ സെറ്റിൽ ദേഷ്യപ്പെടേണ്ടിവന്നു! ഒറ്റ തവണ മാത്രം, തുറന്നു പറഞ്ഞ് ഒമർ ലുലു

സിനിമയിൽ അവസരങ്ങൾ തേടി പോകുന്നവരെ ചിലർ കിടക്ക പങ്കിടാൻ വരെ ക്ഷണിക്കും. അവസരത്തിനു വേണ്ടി ചിലർ അതിന് തയ്യാറാവുകയും ചെയ്യുന്നുണ്ട്. എന്നാൽ പിന്നീട് ചാൻസിനു വേണ്ടി നിർമ്മാതാവിന്റെ അടുത്തു ചെന്നാൽ കണ്ട ഭാവമോ പരിചയമോ കാണിക്കില്ലെന്ന് താരം പറഞ്ഞു. ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചു ഇല്യാന പറഞ്ഞതിങ്ങനെയാണ്. സഹകരിച്ചാലും പ്രതികരിച്ചാലും ചില നടിമാരുടെ ഭാവി നശിപ്പിക്കുകയാണ് ചില വമ്പന്മാർ ശ്രമിക്കുന്നതെന്നും ഇലിയാന കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം കാസ്റ്റിംഗ് കൗച്ചിനെതിരെ ബോളിവുഡ് താരം റിച്ച ചദ്ദ രംഗത്തെത്തിയിരുന്നു. തനിയ്ക്ക് ജീവിത സുരക്ഷയും തൊഴിൽ സുരക്ഷയും നൽകുകയാണെങ്കിൽ കാസ്റ്റിംഗ് കൗച്ചുൾപ്പെട്ട താരങ്ങളുടെ പേരുകൾ പുറം ലോകത്തെ അറിയിക്കാമെന്ന് റിച്ച പറഞ്ഞിരുന്നു.

സ്റ്റീഫന്‍ ഹോക്കിങ്സിൽ നിന്നും പ്രചോദനം ഉള്‍കൊണ്ട സിനിമകൾ ഇവയൊക്കെ, ചിത്രങ്ങൾ കാണാം..

ബോളിവുഡിൽ മാത്രമല്ല ഹോളിവുഡിൽ കാസ്റ്റിംഗ് കൗച്ചിനെതിരെ നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. കസ്റ്റിംഗ് കൗച്ച് അടക്കമുള്ള സിനിമ മേഖലയിലെ ലൈംഗിക ആക്രമങ്ങൾക്കെതിരെ ഹോളിവുഡിൽ ആരംഭിച്ച മി റ്റു ക്യാംപെയ്ൻ മലയാള സിനിമ മേഖലവരെ എത്തിയിരുന്നു. ഇന്ത്യയിൽ നിന്നുള്ള നിരവധി നടിമാർ തങ്ങൾക്കുളള അനുഭവങ്ങൾ തുറന്നു ക്യാംപെയിനിലൂടെ പങ്കുവെച്ചിരുന്നു.

English summary
Ileana D'Cruz on casting couch: 'It might sound cowardly, but if you speak out it will end your career'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam