»   » മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

മമ്മൂട്ടിക്ക് 8 മാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍! കുഞ്ഞാലി മരക്കാരെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷം!

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിക്ക് കുഞ്ഞാലി മരക്കാരാകാന്‍ 8 മാസം സമയം നല്‍കി പ്രിയദര്‍ശന്‍ | filmibeat Malayalam

എട്ട് മാസം വരെ കാത്തിരിക്കാം. അതിനുള്ളില്‍ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ തുടങ്ങിയില്ലെങ്കില്‍ സ്വന്തം സിനിമയുമായി മുന്നോട്ട് പോവുമെന്ന് പ്രിയദര്‍ശന്‍. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്‍ശന്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നുവെന്നുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് മമ്മൂട്ടി ചിത്രത്തെക്കുറിച്ച് ഷാജി നടേശന്‍ അനൗണ്‍സ് ചെയ്തത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

തടിച്ചിപ്പാറുവായി ശ്രുതി ഹസന്‍.. സിനിമയില്ലാതെ വീട്ടിലിരുന്ന് തടിച്ചതാണെന്ന് ആരാധകര്‍!

ഒന്നുകില്‍ ക്യാമറാമാനെ മാറ്റണം അല്ലെങ്കില്‍ എന്നെ, ഷാജി കൈലാസിന് മോഹന്‍ലാല്‍ നല്‍കിയ വെല്ലുവിളി!

ഇതോടെ മോഹന്‍ലാലും മമ്മൂട്ടിയും കുഞ്ഞാലി മരക്കാരായി എത്തിയാല്‍ ങ്ങെനെയുണ്ടാവുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കുമെന്നുള്ള വിവരവും പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ ചിത്രത്തിന് പ്രസക്തിയില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. സൂപ്പര്‍ താരങ്ങള്‍ ഒരേ കഥാപാത്രമായി എത്തുന്നത് അത്ര നല്ല കാര്യമല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. പിന്‍മാറ്റ വാര്‍ത്തകല്‍ പ്രചരിക്കുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്.

എട്ട് മാസത്തിന് ശേഷം അന്തിമ തീരുമാനം

മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരക്കാര്‍ ഒരുക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം എട്ട് മാസത്തിനകം എടുക്കുമെന്ന് പ്രിയദര്‍ശന്‍ അറിയിച്ചു. അതിനുള്ളില്‍ മമ്മൂട്ടി ചിത്രത്തിന്റെ ജോലി ആരംഭിച്ചില്ലെങ്കില്‍ പ്രൊജക്ടുമായി താന്‍ മുന്നോട്ട് പോവുമെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞത്

മൂന്ന് വര്‍ഷം മുന്‍പ് കുഞ്ഞാലി മരക്കാര്‍ സിനിമയെക്കുറിച്ച് അവര്‍ പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എട്ട് മാസം കൂടി കാത്തിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

അവര്‍ തുടങ്ങിയാല്‍

മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയാല്‍ തന്റെ പ്രൊജക്ടുമായി മുന്നോട്ട് പോവില്ല. മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള മത്സരത്തിന് ഇത് വഴി തെളിയിക്കും. ഒരേ കഥാപാത്രവുമായി രണ്ട് പേരും എത്തുന്നത് അത്ര നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറയുന്നു.

ബോളിവുഡില്‍ സംഭവിച്ചത്

ഭഗത് സിങിന്റെ കഥ പറയുന്ന ചിത്രവുമായി അജയ് ദേവ്ഗണും ബോബി ഡിയോളും എത്തിയിരുന്നു. എന്നാല്‍ രണ്ട് ചിത്രവും ബോക്‌സോഫീസില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇത് മലയാള സിനിമയില്‍ ആവര്‍ത്തിക്കരുത്.

മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്തു

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. അന്യഭാഷാ ചിത്രങ്ങളിലെ പ്രഗത്ഭരെ അടക്കം ഉള്‍ക്കൊള്ളിച്ചാണ് താന്‍ ചിത്രം പ്ലാന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മമ്മൂട്ടി ചിത്രം ഒരുക്കുന്നത്

ആഗസ്ത് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. മമ്മൂട്ടി നായകനാവുന്ന ചിത്രത്തിന് ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

മമ്മൂട്ടി ഓര്‍ മോഹന്‍ലാല്‍

കുഞ്ഞാലി മരക്കാരുടെ ജീവിത കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി ആരെത്തണമെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഒരേ കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ പ്രിയദര്‍ശന് താല്‍പര്യമില്ല. ഇക്കാരണത്താലാണ് അദ്ദേഹം തന്റെ സിനിമ നീട്ടിയത്. എട്ട് മാസത്തിനുള്ളില്‍ മമ്മൂട്ടി ചിത്രത്തിന് തുടക്കമായാല്‍ അദ്ദേഹം പൂര്‍ണ്ണമായും ഇതില്‍ നിന്നും പിന്‍വാങ്ങും

English summary
Three years ago also, they told me that they would be doing the film. So, this time I will wait for about six to eight months. But if they are delaying it just to hinder my film, I will naturally go ahead with my project," he says. "But if they are doing the Kunjali Marakkar film, I will drop it because it's unhealthy to have unnecessary competition in an industry like ours."

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam