നഗരമധ്യത്തില്‍ ബൈക്ക് സ്റ്റണ്ട് നടത്തി ഇളയദളപതി! വീഡിയോ വൈറല്‍! കാണൂ

By Midhun

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ യുവാക്കളും നെഞ്ചിലേറ്റിയ താരമാണ് ഇളയദളപതി വിജയ്. താരത്തിന്റെ ചിത്രങ്ങള്‍ക്കായി എല്ലായ്‌പ്പോഴും ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു വിജയ് ആരാധകരുടെ ഇഷ്ട താരമായി മാറിയിരുന്നത്. സിരീയസ് സിനിമകള്‍ ചെയ്യാതെ ആരാധകര്‍ക്കിഷ്ടപ്പെടുന്ന രീതിയിലുളള ചിത്രങ്ങള്‍ ചെയ്താണ് വിജയ് ജനപ്രിയ താരമായി മാറിയിരുന്നത്.

അറ്റ്‌ലീ സംവിധാനം ചെയ്ത മെര്‍സല്‍ എന്ന ചിത്രമായിരുന്നു വിജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പറഞ്ഞ ചിത്രം മാസ് ചേരുവകള്‍ ചേര്‍ത്തായിരുന്നു നിര്‍മ്മിച്ചിരുന്നത്. തെറി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം അറ്റ്‌ലീ വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു മെര്‍സല്‍. വിജയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു ഇത്. എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയുടെതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്.

ദളപതി 62

ദളപതി 62

തമിഴിലെ പ്രശസ്ത സംവിധായകന്‍ എ.ആര്‍ മുരുഗദോസും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ദളപതി 62. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെര്‍സലിനു ശേഷം വിജയ് ആരാധകര്‍ ഏറെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 62. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായാണ് ദളപതി 62 പുറത്തിറങ്ങുക എന്നാണറിയുന്നത്. മെര്‍സലിനു ശേഷം എ.ആര്‍ റഹമാനാണ് വിജയുടെ പുതിയ ചിത്രത്തിനു വേണ്ടിയും പാട്ടുകള്‍ ഒരുക്കുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ദളപതി 62 ഈ വര്‍ഷം ദീപാവലി സമയത്താണ് റിലീസ് ചെയ്യുന്നതെന്നാണ് അറിയുന്നത്. പതിവ് ചിത്രങ്ങള്‍ പോലെ വിജയ് ആരാധകര്‍ക്കും മറ്റു പ്രേക്ഷകര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന തരത്തിലായിരിക്കും ചിത്രമൊരുക്കുകയെന്ന് സംവിധായകനായ എംആര്‍ മുരുകദോസ് പറഞ്ഞിരുന്നു. അങ്കമാലി ഡയറീസിനു വേണ്ടി ക്യാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് ദളപതി 62വിന് വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

എ.ആര്‍ മുരുഗദോസിനൊപ്പം വീണ്ടും

എ.ആര്‍ മുരുഗദോസിനൊപ്പം വീണ്ടും

കത്തി എന്ന ചിത്രത്തിനു ശേഷം എ.ആര്‍ മുരുകദോസും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ദളപതി 62. വിജയിയെ നായകനാക്കി മുരുകദോസ് രണ്ട് ചിത്രങ്ങളാണ് ഇതുവരെ ചെയ്തിട്ടു ളളത്. തുപ്പാക്കി എന്ന ചിത്രത്തിലായിരുന്നു ഇവര്‍ ആദ്യമായി ഒന്നിച്ചിരുന്നത്. വിജയ് ആര്‍മി ഓഫീസറായെത്തിയ സിനിമ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് പുറത്തിറങ്ങിയിരുന്നത്. വിജയുടെ കരിയറില്‍ ആദ്യമായി നൂറ് കോടി ക്ലബില്‍ കടന്നൊരു ചിത്രം കൂടിയായിരുന്നു തുപ്പാക്കി. കാജല്‍ അഗര്‍വാള്‍ നായികയായി എത്തിയ ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ജയറാമും അഭിനയിച്ചിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈകാര്യം ചെയ്ത ചിത്രമായിട്ടാണ് കത്തി എന്ന സിനിമ പുറത്തിറങ്ങിയിരുന്നത്. കത്തിയും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു. ആദ്യ രണ്ടു ചിത്രങ്ങളും ഹിറ്റാക്കിയ ഈ ടീം ദളപതി 62 എന്ന മൂന്നാമത്തെ ചിത്രത്തിലും ഇതാവര്‍ത്തിക്കുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിലെ നായിക

ചിത്രത്തിലെ നായിക

ഭൈരവ എന്ന ചിത്രത്തിനു ശേഷം കീര്‍ത്തി സുരേഷ് വിജയുടെ നായികയായി എത്തുന്ന ചിത്രമാണ് ദളപതി 62. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിനു ശേഷം ഭരതന്‍ വിജയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു ഭൈരവ. ചിത്രത്തില്‍ ഭൈരവ എന്ന ടൈറ്റില്‍ കഥാപാത്രമായി വിജയ് എത്തിയപ്പോള്‍ മലര്‍വിഴി എന്ന കഥാപാത്രമായാണ് കീര്‍ത്തി എത്തിയിരുന്നത്. മലയാളി നടി സിജാ റോസും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്ന ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. നിരവധി ഹിറ്റ് സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ താരമൂല്യം ഉയര്‍ന്ന കീര്‍ത്തി വീണ്ടും വിജയുടെ നായികയായി എത്തുമ്പോള്‍ ആരാധകര്‍ അത് ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മെര്‍സലിനു ശേഷമുളള ചിത്രം

മെര്‍സലിനു ശേഷമുളള ചിത്രം

മെര്‍സല്‍ എന്ന മെഗാഹിറ്റിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമെന്ന നിലയില്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. അറ്റ്‌ലീയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മെര്‍സല്‍ വിജയ് ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഇഷ്ടപ്പെടുത്തുന്ന രീതിയിലായിരുന്നു അണിയിച്ചൊരുക്കിയിരുന്നത്. വിജയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി ചിത്രം മാറിയിരുന്നു. സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം കൈാര്യം ചെയ്തതിലൂടെയാണ് ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. നോട്ട് നിരോധനം,ജിഎസ്ടി, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ ചിത്രം വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രീയ നേതാക്കളടക്കമുളളവര്‍ ചിത്രത്തിനെതിരെ രംഗത്തു വന്ന് ചിത്രത്തെ വിവാദങ്ങള്‍ക്കിടയാക്കിയത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ദളപതി 62വും മെര്‍സല്‍ പോലെ മികച്ചൊരു പ്രമേയം പറയുന്ന ചിത്രമായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഷൂട്ടിംഗ് വീഡിയോ

ഷൂട്ടിംഗ് വീഡിയോ

തമിഴ് സിനിമാ സമരത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്ന ദളപതി 62 സമരം അവസാനിച്ചതിനെ തുടര്‍ന്ന് ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. ദീപാവലി റിലീസ് മുന്നില്‍ കണ്ട് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗിനിടെ വിജയുടെതായി എടുത്ത ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തില്‍ വിജയ് ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ഒരു രംഗത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. സ്റ്റണ്ട് മാസ്റ്റര്‍ രാം ലക്ഷ്മണാണ് ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. വിജയ് നഗരമധ്യത്തിവൂടെ ബൈക്ക് ഓടിച്ചു പോവുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X