മതംമാറിയ യുവന്‍ ശങ്കര്‍ രാജ വീണ്ടും വിവാഹം കഴിച്ചു
ധര്‍മപുരി: സംഗീത സംവിധായകന്‍ ഇളയരാജയുടെ മകന്‍... രാജ്യത്തെ അറിയപ്പെടുന്ന സംഗീത സംവിധായകന്‍... ഇങ്ങനെ ഇരിക്കുമ്പോഴാണ് യുവന്‍ ശങ്കര്‍ രാജ മതം മാറി അബ്ദുള്‍ ഹാലിഖ് ആയത്.
ഇപ്പോഴിതാ പുതിയൊരു വാര്‍ത്ത കൂടി വരുന്നു. യുവന്‍ ശങ്കര്‍ രാജ എന്ന അബ്ദുള്‍ ഹാലിഖ് വീണ്ടും വിവാഹം കഴിച്ചിരിക്കുന്നു എന്ന്. മലേഷ്യക്കാരിയാണ് വധു.

ഇത് യുവന്റെ മൂന്നാം വിവാഹമാണ്. ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും അധികനാള്‍ നീണ്ട് നിന്നിരുന്നില്ല. 2005 ല്‍ യുവന്‍ ശങ്കര്‍ രാജ ഗായികയായ സുജയെ വിവാഹം ചെയ്തു. എന്നാല്‍ വെറും മൂന്ന് വര്‍ഷം മാത്രമായിരുന്നു ഈ ബന്ധത്തിന്റെ ആയുസ്സ്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ശില്‍പ മോഹന്‍ എന്ന യുവതിയെ വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധവും നിലനിന്നില്ല.
ഏറ്റവും ഒടുവില്‍ ഇതാ ഇപ്പോള്‍ ഒരു വിവാഹം കൂടി. മലേഷ്യക്കാരിയായ ഡിസൈനര്‍ ജഫ്രുന്നീസയാണ് വധു. രാമനാഥപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമ മേഖലയില്‍ നിന്ന് ആരും തന്നെ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ ഈ വിവാഹം തീരുമാനിച്ചുകഴിഞ്ഞിരുന്നു. ഡിസംബറില്‍ ദുബായില്‍ വച്ച് വിവാഹം നടക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











