പാട്ടിനെ കുറ്റം പറഞ്ഞവര്‍ കേട്ടോളൂ, ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ കിടിലം മറുപടി !!
അഭിനയിക്കാന്‍ മാത്രമല്ല തനിക്ക് പാടാനും കഴിവുണ്ടെന്ന് ഈ അടുത്തായിരുന്നു ധര്‍മജന്‍ ബോള്‍ഗാട്ടി തെളിയിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന നിത്യഹരിത നായകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഗായകനായുള്ള താരത്തിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ ബിനുരാജിന്റെയും സംഗീത സംവിധായകന്‍ രജിന്‍ രാജിന്റെയും നിര്‍ബന്ധത്തിനു വഴങ്ങിയായിരുന്നു ധര്‍മജന്‍ പാട്ടുപാടാന്‍ തയ്യാറായത്.
പാട്ടിനെ ക്കുറിച്ച ആദ്യം പറഞ്ഞപ്പോള്‍ മടിച്ചുനിന്നു താരം എല്ലാവരുടെയും നിര്‍ബന്ധം തുടര്‍ന്നതോടെ ഒന്ന് ട്രൈ ചെയ്തു നോക്കുകയായിരുന്നു. കാര്യമായ റീടേക്കുകള്‍ ഇല്ലാതെയായിരുന്നു ധര്‍മജന്‍ പാട്ടിന്റെ റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കിയത്. എല്ലാവരും നല്‍കിയ പ്രോത്സാഹനമാണ് പാട്ടുപാടാന്‍ തനിക്ക് കൂടുതല്‍ ആവേശം തന്നതെന്നും താരം പിന്നീട് പറഞ്ഞിരുന്നു.

ചിത്രത്തില്‍ മൂന്നു പാട്ടുകളാണ് ഉള്ളത്. ഇതില്‍ മകരമാസ എന്നു തുടങ്ങുന്ന ഗാനമാണ് ധര്‍മജന്‍ ആലപിച്ചിരിക്കുന്നത്. നവംബര്‍ 16നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഗായകനായുള്ള ധര്‍മജന്റെ അരങ്ങേറ്റത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. എന്നാല്‍ അതുപോലെ തന്നെ വിമര്‍ശകരും ഉണ്ടായിരുന്നു. തന്റെ പാട്ടിനെ കുറ്റം പറഞ്ഞവര്‍ക്ക് കിടിലം മറുപടിയാണ് താരം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
'' ശ്രുതി മധുരമായി ഗാനാലാപനം നടത്താന്‍ ഞാന്‍ യേശുദാസ് ഒന്നുമല്ലല്ലോ. പാട്ടിന് വേണ്ടി ഞാന്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നും നടത്തിയിട്ടില്ല. എന്റെ ശബ്ദത്തില്‍ തന്നെയാണ് പാടിയത്. ശരിക്കും അതൊരു രസകരമായ അനുഭവമായിരുന്നു'' എന്നാണ് വിമര്‍ശകര്‍ക്ക് ധര്‍മജന്‍ നല്‍കിയ മറുപടി.

പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ കേട്ട് ഗാനാലാപാനം നിര്‍ത്താനൊന്നും ധര്‍മജന്‍ തയ്യാറായിട്ടില്ല. ഗാനരംഗത്ത് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. റിലീസിനൊരുങ്ങുന്ന സകലകല എന്ന ചിത്രത്തിലും താരം ആലപിച്ച ഒരു ഗാനമുണ്ട്. നിരഞ്ജന്‍ മണിയന്‍പിള്ളരാജു, മാനസ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പണ്ടാരക്കാലത്തി.. എന്നു തുടങ്ങുന്ന പാട്ടാണ് ചിത്രത്തില്‍ ധര്‍മജന്‍ പാടിയിത്.


Click it and Unblock the Notifications











