ഐം.എം.വിജയന്‍ വീണ്ടും
ജയരാജിന്റെ ശാന്തത്തിലൂടെയാണ് ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ സിനിമയില്‍ മുഖം കാണിക്കുന്നത്. ശാന്തത്തിലെ നായകവേഷം വിജയന്‍ ശ്രദ്ധേയമാക്കി. അതിനു ശേഷം വിജയനെ തേടി പിന്നെയും ചിത്രങ്ങളെത്തി.
ആകാശത്തിലെ പറവകളിലും ക്വട്ടേഷനിലും വിജയന്‍ വില്ലനായി. ക്വട്ടേഷനില്‍ അതിഥി താരമായി പ്രത്യക്ഷപ്പെട്ടു. ഫുട്ബോള്‍ താരമായി തന്നെയാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. തിമിര് എന്ന തമിഴ് ചിത്രത്തിലും വിജയന്‍ വേഷമിട്ടു. തമിഴിലും വിജയന് വില്ലന്‍ വേഷമായിരുന്നു.
ഒരു ഇടവേളക്കു ശേഷം വിജയന്‍ വീണ്ടും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നു. വിജയനെ സിനിമയിലേക്ക് കൊണ്ടുവന്ന ജയരാജിന്റെ പുതിയ ചിത്രമായ ഗുല്‍മോഹറിലൂടെയാണ് ഫുട്ബോള്‍ താരം വീണ്ടുമെത്തുന്നത്. ഗുല്‍മോഹറില്‍ ആദിവാസി യുവാവായാണ് വിജയന്‍ വേഷമിടുന്നത്.
ഈ ഇടവേളയ്ക്കിടയിലും ചില സിനിമകളിലേക്ക് തന്നെ വിളിച്ചിരുന്നെന്നും എന്നാല്‍ കാര്യമായൊന്നും ചെയ്യാനില്ലാത്തതിനാല്‍ ആ റോളുകള്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും വിജയന്‍ പറഞ്ഞു.


Click it and Unblock the Notifications