ഐഎം വിജയനും നിര്‍മ്മാണ രംഗത്തേക്ക്! പാണ്ടി ജൂനിയേര്‍സിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്! കാണൂ

By Midhun Raj

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളാണ് ഐഎംവിജയന്‍. ഇന്ത്യന്‍ ഫുട്‌ബോളിന് വേണ്ടി വിലപ്പെട്ട സംഭാവനകള്‍ക്ക് അദ്ദേഹം നല്‍കിയിരുന്നു. ഇന്നും വലിയ ബഹുമാനവും ആദരവുമാണ് അദ്ദേഹത്തിന് മലയാളികള്‍ നല്‍കാറുളളത്. ഫുട്‌ബോളിലെന്ന പോലെ സിനിമാ രംഗത്തും ഐഎം വിജയന്‍ കഴിവ് തെളിയിച്ചിരുന്നു.

ഇപ്പോഴിതാ സിനിമാ അഭിനയത്തിനു പുറമെ നിര്‍മ്മാണ രംഗത്തേക്ക് കൂടി ചുവടുവെക്കുകയാണ് അദ്ദേഹം. ഐഎം വിജയന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന് പാണ്ടി ജൂനിയേഴ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ് എന്നാണ് ചിത്രത്തിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

im vijayan

രണ്ടു മാസം മുന്‍പ് നിര്‍മ്മാതാവാകുന്നുവെന്ന് പ്രഖ്യാപിക്കുമ്പോള്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ടതാണ് ആദ്യ ചിത്രമെന്ന് ഐഎം വിജയന്‍ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയുളള ഒരു സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഐഎം വിജയനും അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നവാഗതനായ ദീപക് ഡിയോണ്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X