For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സമയമുളളപ്പോൾ ക്യാമ്പുകളിൽ വരണം!! മോഹൻലാലിനും മമ്മൂട്ടിക്കും ഡോക്ടറിന്റെ തുറന്ന കത്ത്

  By Ankitha
  |

  പ്രളയം അവസാനിച്ചു എന്നാൽ അത് ഒരു കുടുംബത്തിൽ വരുത്തിവെച്ച നാശനഷ്ടം ഒരു സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. പ്രളയ ഒരു മനുഷ്യനെ മാനസികമായും ശരീരികമായും തളർത്തിയിരിക്കുകയാണ്. ഇനി ജീവിതം വീമ്ടും പഴയ സ്ഥിതിയിലാകാൻ എത്ര കാലങ്ങമെടുക്കുമെന്നുള്ള ദുഃഖത്തിലാണ് മുഴുവൻ ജനങ്ങളും.

  ദുരന്തത്തിൽ നിന്ന് മാത്രമല്ല ദുരന്തം വരുത്തിവെച്ച് ആഘാതത്തിൽ നിന്ന് ജനങ്ങളെ കൈ പിടിച്ച് ഉയർത്തേണ്ട കടമയും നമ്മൾക്കോരോർത്തർക്കുമുണ്ട്. ഇതിനായി എല്ലാ വരും ഒരുമിച്ച് നിൽക്കുക തന്നെ വേണം. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഐഎംഎ ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നൽകിയ കത്താണ്. ജനങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് കൈ പിടിച്ച് കയറ്റമെന്ന് അഭ്യർഥിച്ച് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. എന്‍. സുൽഫിയാണ് രംഗത്തെത്തിയിരിക്കുന്നത്.

  വീടുകളിലേയ്ക്ക് മടങ്ങാനുളള തയ്യാറെടുപ്പ്

  വീടുകളിലേയ്ക്ക് മടങ്ങാനുളള തയ്യാറെടുപ്പ്

  താരങ്ങളോടെ സുഖാന്വേഷണം ആരാഞ്ഞ് കൊണ്ടായിരുന്നു കത്ത് ആരംഭിച്ചത്. കേരളം എന്നും നെഞ്ചോടു ചേർത്തു പിടിക്കുന്ന കാലമാണ്‌ ഓണക്കാലം. കൂടെ വലിയ പെരുന്നാളും വരാറുണ്ട് ചില കൊല്ലങ്ങളിൽ. ഇക്കൊല്ലവും അതുപോലെ തന്നെയാണ്. എന്നാൽ ഇക്കൊല്ലം വേറിട്ടൊരു ഓണക്കാലമാണ്. 10 ലക്ഷം ആൾക്കാർ ദുരിതാശ്വാസ ക്യാംപിൽ ആയിരുന്നു. കേരളം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ. ഒരു നല്ല ശതമാനം സ്വന്തം വീടുകളിലേക്ക് പോയി. ബാക്കിയുള്ളവർ അതിനുള്ള തയ്യാറെടുപ്പിലാണെന്നും കത്തിൽ സുൽഫി പറയുന്നുണ്ട്.

  രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും

  രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും

  ആദ്യ ദിവസങ്ങളിൽ കേരള തീരത്തിലെ മൽസ്യത്തൊഴിലാളികൾ ചെയ്ത ജീവൻ രക്ഷാപ്രവർത്തനങ്ങൾ ലോകം മുഴുവൻ അറിഞ്ഞിരുന്നു. ജീവൻ പണയം വെച്ച് ജീവൻ പണയംവച്ച് ജീവനുകൾ തിരിച്ചുപിടിച്ച ധീര ജവാന്മാരും രാജ്യത്തിനു അഭിമാനമാണ്. എല്ലാവരേയും പോലെ ആയിരക്കണക്കിന് ഡോക്ടർമാരും ഐഎംഎയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ മെഡിക്കൽ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

  കേരളത്തിൽ പകർച്ച വ്യാധികൾ

  കേരളത്തിൽ പകർച്ച വ്യാധികൾ

  ഐഎംഎ യുടെ ഗവേഷണ വിഭാഗത്തിന്റെ നിഗമനത്തിൽ കേരളത്തിൽ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ പലരും കടുത്ത മാനസിക ആഘാതവും നേരിടാൻ സാധ്യതയുളളവരാണ്. പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ നാം ഒരുമിച്ച് നേരിടേണ്ടതുണ്ടെന്നും ഡോക്ടർ കത്തിൽ പറയുന്നുണ്ട്. കേരള ജനത നെഞ്ചോട് ചേർത്ത് പിടിക്കുന്ന നിങ്ങൾ രണ്ടു പേരും ഇതിൽ പങ്കാളികളാകണം. നിങ്ങൾ ഇതിന് തുടക്കമിടുന്നത് മറ്റെല്ലാവർക്കും പ്രചോദനമാകും.

   പ്രളയ ബാധിതരുടെ വീടുകൾ സന്ദർശിക്കണം

  പ്രളയ ബാധിതരുടെ വീടുകൾ സന്ദർശിക്കണം

  തൊട്ടടുത്ത മെഡിക്കൽ ക്യാംപുകളിലൊ പ്രളയബാധിതരുടെ വീടുകളിലോ ഒന്നു വരണം. കൂടാതെ അവർക്ക് വേണ്ടി പാട്ടുകൾ പാടണം. അവർക്കൊപ്പമിരുന്ന് ഓണസദ്യ കഴിക്കണം.ഒരല്പസമയം ചിലവഴിക്കണം. അവരെ ഒന്നു ചിരിപ്പിക്കണം. ഒന്നു സന്തോഷിപ്പിക്കണം.

  മാനസിക രോഗികൾ

  മാനസിക രോഗികൾ

  താരങ്ങളുടെ പേര് എ‍ടുത്തു പറഞ്ഞ് കൊണ്ടും ഡോക്ടർ ചല കാര്യങ്ങൾ പറയുന്നുണ്ട്. മമ്മൂക്ക , ഒരു പക്ഷേ പകർച്ചവ്യാധികളിലേയ്ക്ക് അവർ പോകില്ലായിരിക്കാം. മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ,ചികിത്സ സംവിധാനങ്ങളും അവരെ അതിലേക്കു വിടാൻ തടസ്സം നിൽക്കും. എന്നാൽ ലാലേട്ട ഒരു പക്ഷേ അവരിൽ ഒരു നല്ല വിഭാഗം ചെറിയ തോതിലെങ്കിലും മാനസിക രോഗികൾ ആയേക്കുമോ എന്നു ഞങ്ങൾ ഭയക്കുന്നു.

  രണ്ട് വല്യേട്ടന്മാരുടെ ആവശ്യം‌‌‌

  രണ്ട് വല്യേട്ടന്മാരുടെ ആവശ്യം‌‌‌

  നിങ്ങൾ ക്യാംപുകളിൽ വരണം. ഞങ്ങളിൽ ആരെങ്കിലും എല്ലാ ക്യാപുകളിലും ഉണ്ടാകും. മാനസികരോഗ വിദഗ്ധർ ഉൾപ്പെടെ. നിങ്ങൾ തുടക്കമിടാൻ തുടങ്ങണം ഈ മാനസിക ആരോഗ്യ കൗണ്‍സിലിങ്‌. കേരളത്തിലെ വല്യേട്ട‌ന്മാരാണ് നിങ്ങൾ രണ്ടാളും. അതിനാൽ നിങ്ങൾ അവരോട് ആവശ്യപ്പെടണം ക്യാംപുകളിൽ വരാൻ. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉള്ള ഈ ചെറിയ വലിയ ചികിത്സയിൽ. അവരെ സന്തോഷിപ്പിക്കുന്ന ചെറിയ ചികിത്സയിൽ. ഈ കാലമൊക്കെയും ഇടനെഞ്ചിൽ നിങ്ങളെ ചേർത്തു പിടിച്ച മലയാളികളോടൊപ്പം നിൽക്കാൻ വരണമെന്നും ഡോക്ടർ കത്തിൽ പറയുന്നുണ്ട്.

  English summary
  ima state secretary doctor write ipen letter to mohanlal and mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X