ഇമ്രാനും അവന്തികയ്ക്കും പെണ്‍കുഞ്ഞ് പിറന്നു
ബോളിവുഡില്‍ അങ്ങനെ ഒരു നടന്‍ കൂടെ യഥാര്‍ത്ഥ ജീവിതത്തില്‍ അച്ഛനായി. ഇമ്രാന്‍ ഖാന്റെ ഭാര്യ അവന്തിക പ്രസവിച്ചു. ജൂണ്‍ ഒമ്പതിന് രാവിലെ മുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു പ്രസവം. അമ്മയ്ക്കും കുട്ടിക്കും സുഖം.
നീണ്ട പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2011 ലാണ് ഇമ്രാന്‍ ഖാന്‍ അവന്തികയെ വിവാഹം കഴിക്കുന്നത്. കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടെ വരുന്നുണ്ടെന്ന് 2013 ഡിസംബറില്‍ ദമ്പതികള്‍ അറിയിച്ചിരുന്നു.

തങ്ങള്‍ വളരെ സന്തോഷത്തിലാണെന്നും പ്രതീക്ഷയോടെ ഒരു പിറവിയെ കാത്തിരിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്റെ അടുത്ത ബന്ധുവും ബോളിവുഡ് നടനുമായ ആമീര്‍ ഖാന്‍ പറഞ്ഞിരുന്നു.
എന്തൊക്കെയാണെങ്കിലും ഇമ്രാന്‍ ഇപ്പോള്‍ തന്റെ ജോലിയുമായി ബന്ധപ്പെട്ട് അല്പം തിരക്കിലാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ജോലി പൂര്‍ത്തിയായാല്‍ ഇമ്രാന്‍ ചെറിയൊരു അവധിയെടുക്കും. ഒന്ന് രണ്ട് മാസം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് നടന്റെ തീരുമാനം


Click it and Unblock the Notifications











