2004 ല്‍ ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ എന്റെയും അഭിലാഷിന്റെയും വിവാഹം നടന്നു...ലെന പറയുന്നു

By Rohini

വിവാഹം ശേഷം അഭിനയ രംഗത്ത് സജീവമാകുന്ന അധികം നായികമാരൊന്നും ഉണ്ടാവില്ല. ഇപ്പോള്‍ എണ്ണം എടുത്ത് നോക്കിയാല്‍ ആശ ശരത്തിനെയും അനു സിത്താരയെയും നൈല ഉഷയെയുമൊക്കെ കാണാം. ഇവരെ പോലെ ലെനയും വിവാഹ ശേഷമാണ് സിനിമാഭിനയത്തില്‍ സജീവമായത്.

ലളിതമായി നടന്ന തന്റെ വിവാഹത്തെ കുറിച്ചും ആദ്യ സീരിയലായ ഓമനത്തിങ്കള്‍ പക്ഷിയെ കുറിച്ചും കന്യകയില്‍ എഴുതുന്ന രണ്ടാംഭാവം എന്ന കോളത്തില്‍ ലെന പറയുകയുണ്ടായി. ഓമനത്തിങ്കള്‍ പക്ഷിയ്ക്ക് മുന്‍പ് ചില സിനിമകളില്‍ അഭിനയിച്ചെങ്കിലും ലെന ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് ലെന എവിടെയായിരുന്നു.. തുടര്‍ന്ന് വായിക്കാം...

കൂട്ടില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക്

കൂട്ടില്‍ നിന്ന് കതിര്‍മണ്ഡപത്തിലേക്ക്

കൂട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തീര്‍ത്ത് ലൊക്കേഷനില്‍ നിന്ന് ഞാന്‍ നേരെ പോയത് കതിര്‍മണ്ഡപത്തിലേക്കാണ്. അല്പം സാഹിത്യപരമായി പറഞ്ഞെങ്കിലും സംഭവിച്ചത് ഏകദേശം അങ്ങനെ തന്നെയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ലെന തുടങ്ങി..

ലളിതമായ വിവാഹം

ലളിതമായ വിവാഹം

ഷൂട്ടിങിനിടെ തന്നെ വീട്ടുകാര്‍ പരസ്പരം സംസാരിച്ച് ഞാനും അഭിലാഷും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. 2004 ജനുവരിയില്‍ വീട്ടുകാര്‍ സമക്ഷത്തില്‍ ഞാനും അഭിലാഷും തമ്മിലുള്ള വിവാഹം നടന്നു. സിനിമയില്‍ നിന്നോ മറ്റ് മേഖലയില്‍ നിന്നോ ആരെയും ക്ഷണിച്ചിട്ടില്ല. തീര്‍ത്തുമൊരു ഫാമിലി ഫങ്ഷനായിരുന്നു.

ബാംഗ്ലൂരിലേക്ക്

ബാംഗ്ലൂരിലേക്ക്

വിവാഹ ശേഷം ഞങ്ങള്‍ രണ്ട് പേരും ബാംഗ്ലൂരിലേക്ക് പോയി. സിനിമാഭിനയം തുടരണോ വേണ്ടയോ എന്നൊന്നും അന്ന് തീരുമാനിച്ചിരുന്നില്ല. കൂട്ടിന് ശേഷം വേറെ സിനിമകളൊന്നും കമ്മിറ്റ് ചെയ്തതുമില്ല. തികച്ചുമൊരു ഫാമിലി ലൈഫ് മാത്രമായിരുന്നു അക്കാലത്ത്.

സീരിയലിലേക്ക് ക്ഷണം

സീരിയലിലേക്ക് ക്ഷണം

അങ്ങനെയിരിക്കെ ഏഷ്യനെറ്റിലെ പ്രവീണ്‍ ചേട്ടന്‍ വഴി എനിക്ക് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലേക്ക് ഓഫര്‍ വന്നു. ഏഷ്യനെറ്റില്‍ യുവര്‍ ചോയിസൊക്കെ അക്കാലത്ത് ഞാന്‍ ചെയ്തിരുന്നു. അന്നത്തെ പരിചയം വച്ച് പ്രവീണേട്ടന്‍ എന്റെ പേര് സജസ്റ്റ് ചെയ്തപ്പോള്‍ കൊള്ളാം എന്ന് തോന്നി.

സീരിയല്‍ ചെയ്യാന്‍ കാരണം

സീരിയല്‍ ചെയ്യാന്‍ കാരണം

സിനിമ പോലെയല്ല, കൃത്യ ഷെഡ്യൂളാണ്. അടുപ്പിച്ച് ഷൂട്ട് കഴിഞ്ഞാല്‍ ബ്രേക്ക് കിട്ടും. ഷൂട്ടിന് വേണ്ടി മാത്രം നാട്ടിലെത്തുക. മൂന്ന് നാല് ദിവസം കഴിയുമ്പോള്‍ ബ്രേക്ക്. അതായിരുന്നു സീരിയലിന്റെ രീതി. അതുവരെ സീരിയലുകളൊന്നും ചെയ്തിട്ടില്ല. ഒരു പരീക്ഷണമെന്നോണമാണ് ഞാന്‍ എസ് പറഞ്ഞത്. മംഗളത്തിലെ ജനപ്രിയ നോവലായ ഓമനത്തിങ്കള്‍ പക്ഷിയുടെ റീച്ചും, ഏഷ്യനെറ്റ് എന്ന ചാനലുമൊക്കെ എസ് പറയാന്‍ കാരണമാണ്. കഥ കേട്ടപ്പോള്‍ ഝാന്‍സി എന്ന എന്റെ കഥാപാത്രത്തെയും ഇഷ്ടപ്പെട്ടു. അങ്ങനെ ആ സീരിയല്‍ ചെയ്തു.

സീരിയല്‍ അനുഭവം

സീരിയല്‍ അനുഭവം

ലെന എന്ന നടിയെ ചിലര്‍ക്കൊക്കെ അറിയാം. ചില സിനിമകളില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ എന്നെയാര്‍ക്കും പരിചയമില്ല. അതൊക്കെ മാറ്റിമറിച്ച്, പ്രേക്ഷകര്‍ക്കിടയില്‍ എന്നെ പരിചയപ്പെടുത്തിയത് ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലാണ്. ഒരു മാസം കൊണ്ട് തന്നെ ഝാന്‍സി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ നെഞ്ചേറ്റി. ആ സീരിയല്‍ എനിക്ക് മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങള്‍ പകര്‍ന്ന് നല്‍കിയിട്ടുണ്ട്- ലെന പറഞ്ഞു.

പിന്നെ എന്ത് സംഭവിച്ചു?

പിന്നെ എന്ത് സംഭവിച്ചു?

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിന് ശേഷം ലെന സിനിമയില്‍ എത്തി. ബിഗ് ബി എന്ന മമ്മൂട്ടി ചിത്രം ചെയ്തുകൊണ്ട് 2007 ലാണ് ലെന ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് രണ്ട് വര്‍ഷം കൊണ്ട് ധാരാളം സിനിമകളുടെ ഭാഗമായി. 2011 ല്‍ റിലീസ് ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ ലെനയുടെ കരിയര്‍ തലകീഴെ മറിഞ്ഞു. പിന്നീട് അഭിനയ പ്രധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ ലെനയെ തേടിയെത്തി. ലെനയുടെ കരിയര്‍ വളര്‍ച്ചയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയാണ്. എന്നാല്‍ കുടുംബ ജീവിതത്തിന് എന്ത് സംഭവിച്ചു ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X