twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍താരങ്ങള്‍ 2014ല്‍ പടവലംപോലെ

    By Nirmal Balakrishnan
    |

    ഈ വര്‍ഷം മലയാള സിനിമയ്ക്ക് ഏറ്റവും നേട്ടമുണ്ടാക്കിയ താരം ആരെന്നു നോക്കുന്നതിലും നല്ലത് ഏറ്റവും നഷ്ടമുണ്ടാക്കിയ താരം ആരെന്നു നോക്കുന്നതായിരിക്കും. യുവതാരങ്ങളെ അപേക്ഷിച്ച് സൂപ്പര്‍താരങ്ങള്‍ തന്നെയാണ് കോടികളുടെ നഷ്ടമുണ്ടാക്കിയത്. അതില്‍ മുന്‍പന്‍ മമ്മൂട്ടിയും. ഏഴു ചിത്രമാണ് മമ്മൂട്ടിയുടെതായി 2014ല്‍ റിലീസ് ചെയ്തത്. അതില്‍ നേട്ടമുണ്ടാക്കിയത് ഒന്നു മാത്രം.

    ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

    ബാല്യകാലസഖി, മംഗ്ലീഷ്, ഗ്യാങ്സ്റ്റര്‍, പ്രെയ്‌സ് ദ് ലോര്‍ഡ്, രാജാധിരാജ, മുന്നറിയിപ്പ്, വര്‍ഷം എന്നിവയായിരുന്നു മമ്മൂട്ടിയുടെ ചിത്രങ്ങള്‍. അതില്‍ ആറെണ്ണം നിലംതൊടാതെ പൊട്ടി. ഏറെ പ്രതീക്ഷയുണ്ടായിരുന്ന പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖി ഒരാഴ്ചപോലും ഓടിയില്ല. അത്രയ്ക്കു അസഹനീയമായിരുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം വന്‍ ഹിറ്റായില്ലെങ്കിലും സൂപ്പര്‍താരത്തിന്റെ മാനംകാത്തു എന്നു പറയാം.

    mohanlal-mammootty

    മോഹന്‍ലാലിന് നഷ്ടം മാത്രമേയുണ്ടായിരുന്നുള്ളൂ. കഴിഞ്ഞവര്‍ഷത്തെ ദൃശ്യം ഗംഭീരവിജയമായി തുടര്‍ന്നനുവെങ്കിലം 2014ല്‍ റിലീസ് ചെയ്ത മൂന്നു ചിത്രവം കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, കൂതറ എന്നിവയായിരുന്നു ലാല്‍ ചിത്രങ്ങള്‍. പേരുപോലെതന്നെയായിരുന്നു മൂന്നും. എല്ലാം കൂതറകള്‍ എന്നു പറയാം. ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ഫ്രോഡ് ശരിക്കും ഒരു ഫ്രോഡ് തന്നെയായിപ്പോയി. ദൃശ്യമുണ്ടാക്കിയ സല്‍പ്പേര് ഈ മൂന്നെണ്ണം കൊണ്ടുകളഞ്ഞു.

    ദിലീപിനും വന്‍ നഷ്ടങ്ങള്‍ തന്നെയായിരുന്നു. റിങ്മാസ്റ്റര്‍, വില്ലാളിവീരന്‍, അവതാരം എന്നിവയില്‍ റിങ്മാസ്റ്റര്‍ ആണ് ഭേദപ്പെട്ട വിജയം നേടിയത്. ആവറേജ് വിജയമായിരുന്നു അത്. ബാക്കി രണ്ടെണ്ണം നിലംതൊട്ടില്ല. അവതാരം ജോഷിയായിരുന്നു സംവിധാനം ചെയ്തത്. എന്നിട്ടും ഗതി ഇതായിപ്പോയി.

    സുരേഷ്‌ഗോപിയുടെതായി അപ്പോത്തിക്കിരി, സലാം കാശ്മീര്‍, ദി ഡോള്‍ഫിന്‍സ് എന്നിവയാണ് തിയറ്ററിലെത്തിയത്. അപ്പോത്തിക്കിരി നല്ലപേരുണ്ടാക്കി. ബാക്കി രണ്ടെണ്ണം പറയാത്തതാണു നല്ലത്. യുവതാരങ്ങളെല്ലാം ഗ്രാഫ് ഉയര്‍ത്തിയപ്പോള്‍ സൂപ്പര്‍താരങ്ങള്‍ താഴേക്കായിരുന്നു വളര്‍ന്നത്. പടവലം പോലെ

    English summary
    In 2014 Superstars like snake gourd
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X