സ്വപ്ന മേനോന് കൈനിറയെ ചിത്രങ്ങള്‍

മാന്ത്രികന്‍ എന്ന അനില്‍ ചിത്രത്തില്‍ ജയറാമിനൊപ്പം അഭിനയിച്ചാണ് സ്വപ്‌ന സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്.മുംബൈയില്‍ അഡ്വടൈസിംഗ് ആന്റ് ജേര്‍ണലിസം കോഴ്‌സ് പഠിയ്ക്കുന്നതിനിടയിലാണ് സിനിമയില്‍ എത്തുന്നത്. ഒരിയ്ക്കല്‍ ലാല്‍ ജോസിന്റെ സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ട് സ്വപ്‌ന ശ്രമിച്ചെങ്കിലും പ്രായം വളരെകുറവായതിനാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
നവ്യാനായര്‍ക്കൊപ്പം സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിച്ചു. സോഹന്‍ലാലിന്റെ കഥവീട് എന്ന ചിത്രത്തില്‍ ബിജുമേനോന്റെ ഭാര്യയായിട്ടണ് സ്വപ്‌ന അഭിനയിക്കുന്നത്. വികെ പ്രകാശിന്റെ മഴനീര്‍ത്തുളളികള്‍, മോനായി അങ്ങനെ ആണ് ആയി, ലസാഗു ഉസാഗ എന്നീ ചിത്രങ്ങളിലും ഇവര്‍ അഭിനയിക്കുന്നുണ്ട്. തമിഴിലേക്കും ഉടന്‍ അഭിനയിക്കും. ട്വല്‍വ് കാപ്പേന്‍ എന്ന തമിഴ് ചിത്രത്തില്‍ സ്വപ്‌ന അഭിനയിക്കും. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടു പോകാനാണ് സ്വപ്‌നയ്ക്കിഷ്ടം,


Click it and Unblock the Notifications