»   » ഏതൊരു സൂപ്പര്‍സ്റ്റാറും ആദ്യം നടനാണ്, അത് കഴിഞ്ഞാണ് താരം, സൂപ്പര്‍താരങ്ങളെ വലിച്ചുകീറി പാര്‍വ്വതി

ഏതൊരു സൂപ്പര്‍സ്റ്റാറും ആദ്യം നടനാണ്, അത് കഴിഞ്ഞാണ് താരം, സൂപ്പര്‍താരങ്ങളെ വലിച്ചുകീറി പാര്‍വ്വതി

Posted By: Rohini
Subscribe to Filmibeat Malayalam

പാര്‍വ്വതിയെ അടുത്തറിയുന്നവര്‍ എപ്പോഴും നടിയെ ഉപദേശിക്കുന്നത്, 'നീ ഇത്രയധികം ചിന്തിക്കരുത്' എന്നാണത്രെ. മുമ്പൊരു അഭിമുഖത്തിലും പാര്‍വ്വതി ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു വ്യക്തി എന്ന നിലയിലാണ് പാര്‍വ്വതി ഓരോരുത്തരെയും നോക്കി കാണുന്നത്. വ്യക്തി സ്വാതന്ത്രത്തിനും പ്രാധാന്യം നല്‍കുന്നു.

കുംഭ കൂടിയാല്‍ എന്താ കുഴപ്പം, ഞാനത് സിനിമയില്‍ ഉപയോഗിക്കും; തടിച്ചല്ലോ എന്ന് പറയുന്നവരോട് പാര്‍വ്വതി

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതൊക്കെ വലിയ അഭിമാനമായി കാണുന്ന നായികമാരുണ്ട്. അതല്ല എന്നല്ല, പക്ഷെ പാര്‍വ്വതി സൂപ്പര്‍താരങ്ങള്‍ എന്നതിനപ്പുറം ആ നടനെയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയുമാണ് ആദ്യം പരിഗണിക്കുന്നത്. മറ്റൊരാളെ വിലയിരുത്താന്‍ താന്‍ ആരുമല്ല എന്ന് പാര്‍വ്വതി പറയുന്നു

മറ്റൊരാള്‍ക്ക് മാര്‍ക്ക് ഇടില്ല

വേറൊരു വ്യക്തിയുടെ വില നിശ്ചയിക്കാനുള്ള അര്‍ഹതയും കെല്‍പും എനിക്കില്ല. സ്വന്തം മനസ്സിനെ പോലും മനസ്സിലാക്കാത്തവര്‍ ചിലരോട് അഹങ്കാരത്തോടെ പറയുന്നത് കാണാം ഞാന്‍ നിന്നെ മനസ്സിലാക്കുന്നു എന്ന്. അതെന്താണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

ഒത്തുതീര്‍പ്പിനില്ല

ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി ഒരു ഒത്തു തീര്‍പ്പിനും തയ്യാറായിട്ടില്ല. എന്റെ തീരുമാനങ്ങള്‍ക്കൊണ്ട് നഷ്ടപ്പെടുന്ന ബന്ധങ്ങള്‍ നഷ്ടപ്പടേണ്ടതാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സത്യസന്ധമായി പറഞ്ഞാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി എന്റെ തീരുമാനങ്ങള്‍ കാരണം എന്തൊക്കെ ബന്ധങ്ങള്‍ നഷ്ടപ്പെട്ടു എന്നെനിക്കറിയില്ല. കാരണം ഞാന്‍ സോഷ്യലൈസ് ചെയ്യുന്നത് വളരെ കുറവാണ്.

പാര്‍വ്വതി അഹങ്കാരിയാണോ

എന്നെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അഹങ്കാരിയാണ്, വേണ്ടാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയും എന്ന്. പൃഥ്വിരാജിന്റെ ഫീമെയില്‍ വേര്‍ഷനാണ് ഞാന്‍ എന്ന് പറഞ്ഞത് കേട്ട് ഞാനും പൃഥ്വിയും ഒരുപാട് ചിരിച്ചിട്ടുണ്ട്. അതൊരു കോംപ്ലിമെന്റാണോ അല്ലയോ എന്നെനിക്ക് മനസ്സിലായിട്ടില്ല. പക്ഷെ ആരെയും തിരുത്താന്‍ ഞാന്‍ പോകുന്നില്ല. ഇതൊക്കെ ചിന്തിക്കുന്നവരുടെ ചിന്താഗതിയാണ്.

ഉപദേശം കേള്‍ക്കും പക്ഷെ

എന്നെ തിരുത്താനുള്ള അവകാശം എനിക്ക് മാത്രമല്ല. ഒരാള്‍ നമ്മളെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ അതേത് അര്‍ത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയും. പാര്‍വ്വതി അത് ചെയ്തത് തെറ്റാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍, ഞാന്‍ ആദ്യം ചിന്തിക്കുന്നത് ആ തെറ്റ് ഞാന്‍ ചെയ്‌തോ എന്നാണ്. തെറ്റാണെങ്കില്‍ മാപ്പ് പറയും.

സ്റ്റാര്‍ഡം ഒന്നും കാര്യമല്ല

ആരെയും ആശ്രയിച്ചല്ല സിനിമാ ഇന്റസ്ട്രി. മലയാളത്തിന് ഏറ്റവും വേണ്ടപ്പെട്ട ഒരു നടന് ഒരു ആക്‌സിഡന്റിന് ശേഷം ഇവിടെ ഇല്ല. അദ്ദേഹത്തെ നമ്മള്‍ മിസ്സ് ചെയ്യുന്നുണ്ട്. എന്ന് കരുതി സിനിമ നിന്നു പോയിട്ടില്ല. ഏതൊരു സൂപ്പര്‍സ്റ്റാറും ആദ്യ നടനാണ്, അതിന് ശേഷമാണ് സ്റ്റാര്‍ഡം വരുന്നത്.

കൂടെ അഭിനയിക്കുന്നത് കലാകാരന്മാരാണ്

സൂപ്പര്‍താരങ്ങളുടെ കൂടെ അഭിനയിക്കുമ്പോള്‍, ഞാന്‍ അവരെ ഒരു വ്യക്തിയായിട്ടാണ് കാണുന്നത്. അവര്‍ക്കൊപ്പമുള്ള താരപരിവേഷത്തിനൊപ്പം ജോലി ചെയ്യാന്‍ എനിക്ക് കഴിയില്ല. സിനിമ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രോസസാണ്. ക്യാമറയ്ക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്. അവിടെ സൂപ്പര്‍സ്റ്റാറും പുതുമുഖവുമില്ല. അതൊരിക്കലും അവരെ ബഹുമാനിക്കുന്നില്ല എന്നര്‍ത്ഥമില്ല- പാര്‍വ്വതി പറഞ്ഞു.

English summary
In front of camera every artist are equal says Parvathy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam