ഇന്‍ ഹരിഹര്‍ നഗറിന്‌ രണ്ടാംഭാഗവുമായി ലാല്‍

By Staff

വന്‍വിജയം നേടിയ സിദ്ധിഖ്‌-ലാല്‍ ചിത്രം ഇന്‍ ഹരിഹര്‍ നഗറിന്‌ രണ്ടാം ഭാഗം വരുന്നു. നടനും നിര്‍മ്മാതാവുമായ ലാലാണ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനൊരുങ്ങുന്നത്‌.

ലാല്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റംകുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്‌. ചിത്രത്തിന്റെ നിര്‍മ്മാണവും ലാല്‍ തന്നെയായിരിക്കും നിര്‍വ്വഹിക്കുകയെന്നാണ്‌ സൂചന. ചിത്രത്തിലെ നായികാനായകന്മാരെയും മറ്റ്‌ താരങ്ങളെയുമൊന്നും തീരുമാനിച്ചിട്ടില്ല.

തൊണ്ണൂറുകളില്‍ റിലീസ്‌ ചെയ്‌ത ഇന്‍ ഹരിഹര്‍ നഗര്‍ പുതുമയാര്‍ന്ന നര്‍മ്മം കൊണ്ട്‌ പ്രേക്ഷക ശ്രദ്ധ നേടിയ ഒരു ചിത്രം കൂടിയാണ്‌. ഹരിഹര്‍ നഗര്‍ എന്ന കോളനിയില്‍ താമസിക്കുന്ന നാല്‌ യുവാക്കളായ മഹാദേവന്‍( മുകേഷ്), ഗോവിന്ദന്‍കുട്ടി(സിദ്ധിഖ്‌), അപ്പുക്കുട്ടന്‍(ജഗദീഷ്‌), തോമസുകുട്ടി(അശോകന്‍) എന്നിവരുടെ കഥയായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.

ഗീതാ വിജയന്‍ എന്ന നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്‌. ഹരിഹര്‍ നഗര്‍ കോളനിയിലെത്തുന്ന ഗീതാ വിജയന്റെ കഥാപാത്രമായ മായയുടെ ശ്രദ്ധനേടാനും അവളെ പ്രണയിക്കാനും വേണ്ടി ഈ നാല്‍വര്‍സംഘം ചെയ്‌തുകൂട്ടുന്ന കാര്യങ്ങളും പിന്നീട്‌ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക വഴിത്തിരിവില്‍ എത്തുന്നതുമായിരുന്നു ഇതിലെ കഥ.

തോമസ്‌ കുട്ടീ.. വിട്ടോടാ എന്ന ഇതിലെ ഡയലോഗ്‌ സിനിമയോളം അല്ലെങ്കില്‍ സിനിമയേക്കാള്‍ പ്രശസ്‌തമായിരുന്നു. ജഗദീഷിന്റെ കഥാപാത്രമായ അപ്പുക്കുട്ടന്‍ അശോകന്റെ കഥാപാത്രമായ തോമസ്‌ കുട്ടിയോട്‌ പറയുന്ന ഡയലോഗ്‌ ആയിരുന്നു ഇത്‌. പിന്നീട്‌ മിമിക്രി വേദികളിലും ടിവി ഷോകളിലും മറ്റും ഇത്‌ ഒരു സ്ഥിരം നമ്പറായി മാറുകവരെ ചെയ്‌തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X