»   » വായുവും വെള്ളവും പോലെയാണ് സെക്‌സും, അത് ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍; മിനി റിച്ചാര്‍ഡ് പറയുന്നു

വായുവും വെള്ളവും പോലെയാണ് സെക്‌സും, അത് ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍; മിനി റിച്ചാര്‍ഡ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയയാണ് മിനി റിച്ചാര്‍ഡ്. അന്ന് മഴയില്‍ എന്ന ആല്‍ബത്തിലൂടെ ഒറ്റയടിയ്ക്കാണ് മിനി റിച്ചാര്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായത്. ചിത്രത്തില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ നായകനൊപ്പം അഭിനയിച്ചതിന് പലരും മിനിയെ വിമര്‍ശിച്ചിരുന്നു. അതിന് മറുപടിയുമായി എത്തിയിരിയ്ക്കുകയാണിപ്പോള്‍ മിനി.

എന്റെ ഫിഗറും അഭിനയമികവും പൃഥ്വിരാജിന്റെ നായികയാകുന്നതിന് തടസ്സമല്ല, മിനി റിച്ചാര്‍ഡിന്റെ മോഹം

കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് ആവശ്യം തന്നെ പോലുള്ള സ്ത്രീകളെ ആണെന്ന് മിനി റിച്ചാര്‍ഡ് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സെക്‌സിനെ കുറിച്ചും വഴിവിട്ട ബന്ധങ്ങളെ കുറിച്ചും മിനി റിച്ചാര്‍ഡ് തുറന്ന് സംസാരിക്കുകയുണ്ടായി. മിനിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ഞാന്‍ ചെയ്തതില്‍ എന്താണ് തെറ്റ്?

66 വയസ്സുകാരനായ മമ്മൂട്ടിയ്ക്ക് 24 കാരിയായ റീനു മാത്യൂസിനൊപ്പം അഭിനയിക്കാമെങ്കില്‍, 57 കാരനായ മോഹന്‍ലാലിന് 26 കാരിയായ അമല പോളിനൊപ്പം അഭിനയിക്കാമെങ്കില്‍ തന്നെക്കാള്‍ പ്രായം കുറഞ്ഞ പയ്യനുമായി ഞാന്‍ അഭിനയിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് മിനി റിച്ചാര്‍ഡ് ചോദിയ്ക്കുന്നത്.

മല്ലു ആന്റി എന്ന് തിരയുന്നവര്‍

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്ക് 'മല്ലു ആന്റി' എന്നാണെന്ന് മിനി പറയുന്നു. എന്താണ് ഇതിന് അര്‍ത്ഥം. എന്തുകൊണ്ട് 'മല്ലു ഗേള്‍', 'മല്ലു ലേഡി' എന്നൊന്നും ആരും തിരയുന്നില്ല. അപ്പോള്‍ ഭൂരിഭാഗം ചെറുപ്പക്കാരും അന്വേഷിക്കുന്നത് തന്റെയൊക്കെ അമ്മയുടെയും അമ്മായിയുടെയും ഇളയമ്മയുടെയുമൊക്കെ പ്രായമുള്ള സ്ത്രീകളെയാണ്.

അമ്മായിമാരെയാണ് ആവശ്യം

ഉദാഹരണത്തിന് എന്റെ പ്രായത്തിലുള്ള സ്ത്രീ, അല്ലെങ്കില്‍ നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ അമ്മായി നല്ല സാരിയോ മിഡിയോ ധരിച്ച് കേരളം പോലൊരു സ്ഥലത്ത് വിമാനം ഇറങ്ങിയാല്‍ പിന്നാലെ കൂടുന്നത് പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരാണ്. എന്റെ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പ്രപ്പോസല്‍ വരുന്നത് ഈ പ്രായക്കാരില്‍ നിന്നാണ്. അതിനര്‍ത്ഥം അവര്‍ക്കൊക്കെ ആവശ്യം മസാല അമ്മായിയെയാണ്. അല്ലാതെ മോഡലിങ് നടത്തുന്ന എല്ലും തോലും മാത്രമുള്ള പെണ്‍പിള്ളേരെയല്ല.

പിന്നോട്ടേക്ക് നോക്കൂ

കുറേക്കൂടി പിന്നോട്ടേക്ക് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. ജയഭാരതിയെയും ശ്രീവിദ്യയെയും പോലുള്ള പെണ്ണുങ്ങളെയല്ലേ മലയാളികള്‍ക്ക് പ്രിയങ്കരം. അവര്‍ക്ക് കുറെ ഫ്രണ്ടും ബാക്കുമൊക്കെ കാണണം. എല്ലാം പകല്‍ മാന്യന്മാര്‍ മാത്രം.

സ്ത്രീയും പുരുഷനും ഹാപ്പിയല്ല

കേരളത്തില്‍ പൊതുവായി ഒരു കാര്യം പറഞ്ഞാല്‍, ഇവിടെ സ്ത്രീയും പുരുഷനും ഹാപ്പിയല്ല. പണം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ അവര്‍ പലതും കാണുന്നില്ല. സ്ത്രീകള്‍ സൗന്ദര്യം സംരക്ഷിക്കാതെ വയറും ചാടിച്ച് ഭര്‍ത്താവിന്റെ അടുത്തേക്ക് ചെല്ലുമ്പോള്‍, അയാള്‍ മൂക്കറ്റം കുടിച്ചിരിയ്ക്കും. അവസാനം വഴക്കില്‍ അവസാനിക്കുന്ന ശരീര ബന്ധങ്ങള്‍. ഈ സമയത്തായിരിയ്ക്കും ഏതെങ്കിലും ചെറുക്കന്‍ ഫോണിലോ ഇന്റര്‍നെറ്റിലോ ഈ സ്ത്രീയുമായി അടുക്കാന്‍ ശ്രമിയ്ക്കുന്നത്. അതുപോലെ തിരിച്ചും, ആണുങ്ങള്‍ വേറെ ആരുടെയെങ്കിലും ഭാര്യയുമായി അടുക്കാന്‍ ശ്രമിയ്ക്കും. ഇക്കിളികളില്‍ മനസമാധാനവും സുഖവും കണ്ടെത്തുന്നു.

സെക്‌സിനെ കുറിച്ച്

സെക്‌സിനെ കുറിച്ച് പറയുകയാണെങ്കില്‍, നമ്മളൊക്കെ മരിച്ചുപോകുന്ന മനുഷ്യരല്ലേ. കൂടി വന്നാല്‍ മുപ്പതോ നാല്‍പതോ വര്‍ഷം കിട്ടിയാല്‍ കിട്ടി. വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതമായ ഒന്നാണ് സെക്‌സും. അത് മൂടിവയ്ക്കപ്പെടേണ്ട ഒന്നല്ല. ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍ എന്നല്ലാതെ എന്ത് പറയാന്‍ - മിനി റിച്ചാര്‍ഡ് പറഞ്ഞു.

English summary
In Kerala youth searching for auntie says Mini Richard

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam