കുഞ്ഞിരാമായണത്തിലെ റിമിയുടെ വേഷം കിലുക്കത്തിലെ രേവതിക്ക് സമം?
നവാഗതനായ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമയണം കണ്ടപ്പോള്‍, ദേ അതില്‍ പറയാത്തൊരു അതിഥി. റമി ടോമി തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില് അഭിനയിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കുഞ്ഞിരാമായണത്തില്‍ അഭിനയിക്കാന്‍ പോകുന്നു എന്നാരും പറഞ്ഞു കേട്ടില്ലല്ലോ. ഇതെങ്ങനെ സംഭവിച്ചു. അതേ കുറിച്ച് സംവിധായകന്‍ തന്നെ പറയും.
പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരു നായികയെയായിരുന്നു ഞങ്ങള്‍ക്കാവശ്യം. ഈ ചിത്രത്തിനു വേണ്ടി റിമിയെ വിളിക്കുമ്പോള്‍ റിമി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലെ നായികാ വേഷം ഏറ്റെടുത്തിരുന്നില്ല. ഇതായിരുന്നു ആദ്യ ചിത്രം. പിന്നെ, സിനിമയ്ക്കാവശ്യം കിലുക്കത്തിലെ രേവതിയെ പോലെയൊരു കഥാപാത്രമായിരുന്നു. റിമിയുടെ മാനറിസം വച്ചാണ് എടുത്തത്.

കഥയിലെ സസ്‌പെന്‍സ് മുഴുവന്‍ ഈ നായകയിലാണ്. അതുകൊണ്ടു തന്നെ റിമിയോടും പറഞ്ഞിരുന്നു ഈ കഥാപാത്രത്തക്കുറിച്ച് പുറത്തു പറയരുതെന്ന്. സിനിമയുടെ കഥ തന്നെ അത്തരത്തില്‍ ഒന്നായിരുന്നു. നായികയെ ആദ്യം കാണിച്ചാല്‍ കഥ തന്നെ ഇല്ലാതാകും.
സൃന്ദ അഷബ്, സ്‌നേഹ, ആര്യ, എന്നിങ്ങനെ മൂന്ന് നായികമാര്‍ കൂടെ ചിത്രത്തിലുണ്ട്. കോമഡി കലര്‍ന്ന നായിക എന്നു പറഞ്ഞപ്പോഴെ വന്നത് സൃന്ദയുടെ മുഖമായിരുന്നു. സജിത എന്ന വേഷമാണ് സൃന്ദ ചെയ്തത്. എല്ലാവരോടും റിമിയുടെ കാര്യം നേരത്തെ പറഞ്ഞിരുന്നു- ബേസില്‍ പറഞ്ഞു.


Click it and Unblock the Notifications











