സിനിമ ഹിറ്റായാല്‍ ശരീരം വേണം, ക്രൂര പീഡനം ഒരുപാട് അനുഭവിച്ചു എന്ന് നിവിന്റെയും ദുല്‍ഖറിന്റെയും നായിക
Recommended Video

നടി ആക്രമിയ്ക്കപ്പെട്ടതിന് ശേഷം മലയാള സിനിമയില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന ശാരീരിക പീഢനങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മറ്റൊരു ഭാഷയിലും ഇത്രയധികം പീഡനങ്ങള്‍ നേരിടേണ്ടി വരാറില്ല എന്ന് തമിഴ്‌നടിമാരും പറയുമ്പോള്‍ ലജ്ജിക്കുകയാണ് മലയാളികള്‍.
ഇപ്പോഴിതാ ദേശീയ പുരസ്‌കാര ജേതാവുകൂടെയായ നടി ഐശ്വര്യ രാജേഷ് മലയാള സിനിമയില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന ക്രൂര പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഐശ്വര്യ രാജേഷ്
കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഐശ്വര്യ രാജേഷ് ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തിയത്. തുടര്‍ന്ന് സഖാവ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പവും അഭിനയിച്ചു.

പ്രത്യുപകാരമായി ശരീരം
സിനിമ ഹിറ്റായി കഴിയുമ്പോള്‍ പലരും പ്രത്യുപകാരം ചെയ്യാന്‍ അവസരം നല്‍കാം എന്ന രീതിയില്‍ സംസാരിക്കാറുണ്ട്. വേഷവും കൈ നിറയെ അവസരങ്ങളും ലഭിയ്ക്കുമെന്ന് ഉറപ്പായാല്‍ മിക്ക നടിമാരും ഇതൊരു പീഡനമായി കാണാറില്ല എന്നാണ് ഐശ്വര്യ രാജേഷ് പറയുന്നത്.

ഞാന്‍ അനുഭവിച്ചതാണ്
അവസരം ചോദിച്ച് വരുന്ന നായികമാരെ കിടപ്പറയിലേക്ക് ക്ഷണിയ്ക്കുന്ന പതിവ് സിനിമാ ലോകത്ത് വര്‍ഷങ്ങളായിട്ടുണ്ട്. താന്‍ ആദ്യമായി സിനിമാ ലോകത്ത് വന്നപ്പോള്‍ ഇതൊക്കെ അനുഭവിച്ചതാണെന്നും ഇന്ന് പലരും അതനുഭവിക്കുന്നുണ്ട് എന്നും ഐശ്വര്യ വെളിപ്പെടുത്തുന്നു.

പീഡിപ്പിക്കുന്നവര്‍ അറിയണം
ഇങ്ങനെ സ്വപ്‌നങ്ങളുമായി വരുന്ന പെണ്‍കുട്ടികളുടെ മാനം കവരുന്ന ഹൃദയശൂന്യരായ പുരുഷന്മാര്‍ ഒന്നോര്‍ക്കണം, അടുത്ത് കിടക്കുന്നവളെ പോലെ തനിക്കും ഒരു മകളും പെങ്ങളും ഉണ്ടെന്ന സത്യം- ഐശ്വര്യ പറഞ്ഞു.

എന്നെ നായികയാക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞവര്‍
എനിക്ക് നായികയാകാനുള്ള രൂപ സവിശേഷത ഇല്ലെന്ന് മുന്‍പ് പലരും പറഞ്ഞിരുന്നു. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് നല്ല അവസരങ്ങള്‍ വന്നിരുന്നു. എന്നാല്‍ നായികയാക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് പുറത്താക്കി.

അവര്‍ക്കുള്ള മറുപടിയാണ് എനിക്ക് സിനിമ
നായികമാര്‍ വെളിത്തിരിക്കണം എന്ന മിഥ്യബോധമുള്ളവരാണ് എനിക്ക് ഇരുണ്ട നിറമാണ് എന്ന് പറഞ്ഞത്. എന്നാല്‍ എനിക്ക് അവര്‍ക്ക് മുന്നില്‍ ജയിച്ചു കാണിക്കണമായിരുന്നു. അതുകൊണ്ടാണ് സിനിമ ഗൗരവമായി എടുത്തത് - ഐശ്വര്യ പറഞ്ഞു.

ഐശ്വര്യ ജയിച്ചു
ആ വാശിയില്‍ ഐശ്വര്യ ജയിച്ചു. റമ്മി, കാക്ക മുട്ടൈ, ധര്‍മദുരൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയമെല്ലാം അതിന് തെളിവ്. തമിഴിന് പുറമെ മലയാളത്തിലും അഭിനയിച്ച ഐശ്വര്യ ഇപ്പോള്‍ ഡാഡി എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും എത്തി. ഏഴോളം ചിത്രങ്ങളുമായി തിരക്കിലാണ് ഇപ്പോള്‍ താരം.


Click it and Unblock the Notifications