ഒരു പെണ്ണും എന്റെ സിനിമയെ കുറിച്ചോ സിനിമാ ലോകത്തെ കുറിച്ചോ കുറ്റം പറയില്ല; പൃഥ്വിരാജ്
Recommended Video

സിനിമാ ലോകത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ കുറിച്ചാണല്ലോ ഇപ്പോള്‍ സംസാരിക്കുന്നത്. ആക്രമിയ്ക്കപ്പെട്ട നടിയ്ക്ക് ഏറ്റവും കൂടുതല്‍ പിന്തുണയും മാനസിക ശക്തിയും പകര്‍ന്ന് നല്‍കിയ നടനാണ് പൃഥ്വിരാജ്. സിനിമയില്‍ സ്ത്രീകള്‍ ആക്രമിയ്ക്കുന്നതിനെ കുറിച്ച് പൃഥ്വിയ്ക്ക് എന്താണ് പറയാനുള്ളത്.
മലയാളത്തില്‍ വര്‍ധിച്ചുവരുന്ന കാസ്റ്റി കൗച്ചിനെ കുറിച്ച് ആദ്യമായി യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് പ്രതികരിച്ചു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. പൃഥ്വിയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

രണ്ട് ലോകം
സിനിമയില്‍ രണ്ട് ലോകമുണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഞാന്‍ ജീവിയ്ക്കുന്ന സിനിമാ ലോകത്ത് അത്തരം മോശം അനുഭവങ്ങളോ പരാതികളോ ഇല്ല. എന്നാല്‍ മറ്റൊരു ചിന്താഗതിയുമായി എത്തുന്ന ചിലരുടെ ഒരു ലോകവും ഇവിടെയുണ്ട് എന്നാണ് പൃഥ്വി പറഞ്ഞത്.

ഉറപ്പ് പറയാം
എനിക്ക് ഒരു പരാതിയുമില്ല. ഞാന്‍ ജീവിയ്ക്കുന്ന സിനിമാ ലോകത്തോ, ഞാന്‍ ചെയ്യുന്ന സിനിമയിലോ ഒരു സ്ത്രീയ്ക്കും പരാതി ഉണ്ടവില്ല എന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും - പൃഥ്വി പറഞ്ഞു.

അവഗണിക്കില്ല
തന്റെ സിനിമകളില്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള ഒരു പരമാര്‍ശവും ഉണ്ടാവില്ല എന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഒരിക്കലും അത്തരം സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ക്ക് അഭിനേതാവ് എന്ന നിലയില്‍ പ്രോത്സാഹനം നല്‍കില്ല എന്നാണ് പൃഥ്വി പറഞ്ഞത്.

ആക്രമിക്കപ്പെട്ട നടിയ്ക്ക്
ആക്രമിയ്ക്കപെട്ട നടി, സംഭവത്തിന് ശേഷം ആദ്യം അഭിനയിച്ചത് പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രത്തിലാണ്. ലൊക്കേഷനില്‍ നടിയ്ക്ക് വേണ്ട എല്ലാ മാനസിക പിന്തുണകളും പൃഥ്വി നല്‍കിയിരുന്നു.

കുറ്റവാളിയ്ക്ക്
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെതിരെ ശക്തമായി സംസാരിച്ച നടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ പൃഥ്വിരാജാണെന്നും പറഞ്ഞു കേള്‍ക്കുന്നു.

കാസ്റ്റിങ് കൗച്ച് കൂടുന്നു
അതേ സമയം മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടിക്കൂടി വരികയാണ്. കാസ്റ്റിങ് കൗച്ചിന് ഇരയായിട്ടുണ്ടെന്നുള്ള പല പ്രമുഖ നായികമാരുടെയും വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്.


Click it and Unblock the Notifications