ഒരിക്കല്‍ കൂടെ മോഹന്‍ലാല്‍ വരിക്കാശ്ശേരി മനയില്‍
മോഹന്‍ലാലിന്റെ തമ്പുരാന്‍ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതാണ് ഒറ്റപ്പാലത്തെ വരിക്കാശ്ശേരി മന. ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, മാടമ്പി എന്നീ ചിത്രങ്ങളുടെ ഹൈലേറ്റ് തന്നെ വരിക്കാശ്ശേരി മനയായിരുന്നു.
വരിക്കാശ്ശേരി മനയുടെ ഉമ്മറക്കോലായില്‍ ലാലേട്ടന്‍ കസവുമുണ്ടും ചുറ്റിയിരിക്കുന്നതു തന്നെ ഐശ്വര്യമാണെന്നാണ് ആരാധകരുടെ പക്ഷം. എങ്കിലിതാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഒരിക്കല്‍ കൂടെ സന്തോഷിക്കാം.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന മിസ്റ്റര്‍ ഫ്രോഡ് എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതും വരിക്കാശ്ശേരി തറവാട്ടില്‍ വച്ചാണ്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് ബാബു തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വരിക്കാശ്ശേരി മനയില്‍ മിസ്റ്റര്‍ ഫ്രോഡിന്റെ ചിത്രീകരണം നടക്കുന്നതായി അറയിച്ചത്.
മന ആദ്യമായി കാണുന്ന സന്തോഷത്തോടെയാണ് വിജയ് യുടെ പോസ്റ്റ്. മന ആദ്യമായി കാണുകയാണ്. മംഗലശ്ശേരി നീലകണ്ഠന്‍ ജനിച്ച സ്ഥലം. മോഹന്‍ലാല്‍ ആരാധകനായ താന്‍ മന കണ്ട സന്തോഷത്തിലാണെന്ന് വിജയ് ഫേസ്ബുക്കിലെഴുതി.
മോഹന്‍ലാലിന്റെതായി റിലീസ് കാത്ത് മൂന്ന് ചിത്രങ്ങളാണ് നില്‍ക്കുന്നത്. അതില്‍ ആദ്യ എത്തുന്നത് മിസ്റ്റര്‍ ഫ്രോഡ് തന്നെയായിരിക്കും. അത് കഴിഞ്ഞാല്‍ ലാല്‍ വ്യത്യസ്തനായി എത്തുന്ന രാജീവ്‌നാഥിന്റെ കൂതറ. അതിന് ശേഷം മോഹന്‍ലാലും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന രസം. എന്തായാലും മോഹന്‍ലാല്‍ ഫാന്‍സിന് ആഘോഷം തന്നെ


Click it and Unblock the Notifications











