»   » പിറന്നാള്‍ ഫഹദിന്, കേക്ക് മുറിച്ചതും ഫഹദ്, 'കിരീടം' നസ്‌റിയയുടെ തലയില്‍; ഫോട്ടോ കാണാം...

പിറന്നാള്‍ ഫഹദിന്, കേക്ക് മുറിച്ചതും ഫഹദ്, 'കിരീടം' നസ്‌റിയയുടെ തലയില്‍; ഫോട്ടോ കാണാം...

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്നലെ , ആഗസ്റ്റ് എട്ടിനായിരുന്നു ഫഹദ് ഫാസിലിന്റെ മുപ്പത്തിയഞ്ചാം പിറന്നാള്‍. എല്ലാ വര്‍ഷത്തെയും പോലെ തന്നെ കേക്ക് മുറിയില്‍ ഒതുങ്ങിയ ലളിതമായ ആഘോഷം തന്നെയായിരുന്നു ഇത്തവണയും. പുതിയ ചിത്രമായ ട്രാന്‍സിന്റെ ലൊക്കേഷനിലാണ് ഇത്തവണ ഫഹദ് ഫാസില്‍ പിറന്നാള്‍ ആഘോഷിച്ചത്.

ഫഹദിനോട് ചേര്‍ന്ന് നിന്ന് നസ്‌റിയയുടെ പെരുന്നാള്‍ ആശംസ, എവിടെ വയര്‍ എവിടെ ?

നസ്‌റിയ നസീമും നസ്‌റിയയുടെ പിതാവ് നസീമുദ്ദീനും ട്രാന്‍സിന്റെ സംവിധായകന്‍ അന്‍വര്‍ റഷീദും മറ്റ് അണിയറ പ്രവര്‍ത്തകരും സഹതാരങ്ങളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നു.

fahadh-faasil-celebrates-birthday-with-wife-nazriya

പിറന്നാള്‍ ഫഹദ് ഫാസിലിന്റെ ആയിരുന്നെങ്കിലും പിറന്നാള്‍ തൊപ്പി നസ്‌റിയയുടെ തലയിലായിരുന്നു. ഫേസ്ബുക്കിലൂടെ നസ്‌റിയ ഫഹദിന് ആശംസകള്‍ അറിയിച്ചത് ആരാധകരില്‍ ഏറെ കൗതുകം ഉണര്‍ത്തിയിരുന്നു. കുഞ്ഞ് ഫഹദ് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു നസ്‌റിയ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

സിനിമാ രംഗത്ത് നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ശിവകാര്‍ത്തികേയന്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഫഹദിന് ആശംസ അറിയിച്ചു. പുതിയ തമിഴ് ചിത്രമായ വേലൈക്കാരന്‍ ഫഹദിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പോസ്റ്റര്‍ റിലീസ് ചെയ്തു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ഫഹദ് ഫാസില്‍ ചിത്രം. വേലൈക്കാരന്‍ എന്ന ആദ്യ തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു. ട്രാന്‍സിന്റെ ചിത്രീകരണ തിരക്കിലാണ് നിലവില്‍ ഫഹദ് ഫാസില്‍.

English summary
Fahadh Faasil, the super-talented actor is celebrating his 35th birthday today (August 8). The actor had a simple birthday celebration with wife Nazriya Nazim, on the sets of his highly anticipated upcoming project, Trance.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X