»   » അഞ്ച് നായികമാരെ വളയ്ക്കാന്‍ ഓരോ ഗെറ്റപ്പോ.. ഒരു സിനിമയില്‍ ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച

അഞ്ച് നായികമാരെ വളയ്ക്കാന്‍ ഓരോ ഗെറ്റപ്പോ.. ഒരു സിനിമയില്‍ ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച

By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന സോളോ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

ദുല്‍ഖറിന്റെ നായികയുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു, പ്രചരിപ്പിച്ചതാര് ?


അഞ്ച് ചിത്രങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന ആന്തോളജിയാണ് സോളോ. ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്തമായ അഞ്ച് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ അഞ്ച് നായികമാരും വേഷമിടുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ദുല്‍ഖറിന്റെ ചില ഗെറ്റപ്പുകള്‍ പുറത്ത് വന്നിരിയ്ക്കുന്നു. അഞ്ചും തീര്‍ത്തും വ്യത്യസ്തം.


ഗ്യാങ്സ്റ്റര്‍ ലുക്ക്

ഗ്യാങ്സ്റ്റര്‍ ലുക്കിലാണ് ഒരു ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. ദുല്‍ഖറിനൊപ്പം പ്രധാന്യമുള്ള കഥാപാത്രമായി മനോജ് കെ ജയനും വേഷമിടുന്നു. ദുല്‍ഖറിന്റെ വളര്‍ത്തച്ഛന്‍ ആയിട്ടാണ് മനോജ് കെ ജയന്‍ എത്തുന്നത് എന്ന റിപ്പോര്‍ട്ടുണ്ട്.


ആര്‍മി ലുക്ക്

അഞ്ച് ചിത്രങ്ങളില്‍ ഒന്നില്‍ ആര്‍മി ഓഫീസറായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്. രാമചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. നടന്‍ നാസര്‍ ദുല്‍ഖറിന്റെ അച്ഛനായി അഭിനയിക്കുന്നു. നേരത്തെ ദുല്‍ഖറിന്റെ ചാര്‍ലിയില്‍ അതിഥി താരമായി നാസര്‍ എത്തിയിരുന്നു.


കണ്ണടയും താടിയുമായി ഒരു ലുക്ക്

മറ്റൊരു ഗെറ്റപ്പാണിത്. കണ്ണടയും താടിയുമൊക്കെയായി ഒരു ന്യൂ ജനറേഷന്‍ ബുദ്ധിജീവി ലുക്ക്. അലനസാണ് എന്ന് തോന്നിപ്പിയ്ക്കുന്ന തരത്തില്‍. ഈ ചിത്രത്തിലാണ് മോഡല്‍ രംഗത്ത് നിന്നും വരുന്ന ആര്‍തി വെങ്കിടേഷ് വേഷമിടുന്നത്.


റോക്‌സ്റ്റാര്‍

താടിയും മുടിയും നീട്ടി വളര്‍ത്തി തീര്‍ത്തും വ്യത്യസ്തമായ, ആരാധകര്‍ ഒരിക്കലും കാണാത്ത ദുല്‍ഖറിന്റെ ഒരു ലുക്ക്. റോക് സ്റ്റാറായിട്ടാണ് ഈ ചിത്രത്തില്‍ താരപുത്രന്‍ എത്തുന്നത്.English summary
IN PICS: Dulquer Salmaan's Different Get-ups For Solo
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam