ജ്യോതി കൃഷ്ണയും രാധികയും അങ്ങനെ നാത്തൂന്മാരായി, സുന്ദര നിമിഷത്തിന്റെ ചിത്രങ്ങളിതാ
നടി ജ്യോതി കൃഷ്ണ വിവാഹിതയായി. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജനാണ് ജ്യോതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാക്ഷ്യത്തില്‍ നടന്ന പക്ക ട്രഡീഷണല്‍ ചടങ്ങായിരുന്നു വിവാഹം.
കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് അരുണും ജ്യോതി കൃഷ്ണയും പരിചയപ്പെട്ടത്. പരിചയം സൗഹൃദമായി.. പിന്നെ പ്രണയവും. ഇരുവീട്ടുകാരും സമ്മതം അറിയിച്ചതോടെ വിവാഹത്തിലേക്കും കടന്നു. വിവാഹ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...
ഫോട്ടോ കടപ്പാട്; മനു മുളന്തുരുത്തി

ഇനി നാത്തൂന്മാര്‍
ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി രാധികയുടെ സഹോദരനാണ് അരുണ്‍ ആനന്ദ് രാജ്. ഇനി ജ്യോതി കൃഷ്ണയും രാധികയും നാത്തൂന്മാരാണ്.

പൊന്നില്‍ കുളിച്ച് ജ്യോതി
പക്ക ട്രഡീഷണല്‍ വേഷത്തിലാണ് ജ്യോതി കൃഷ്ണ വധുവായി അണിഞ്ഞൊരുങ്ങിയത്. പൊന്നില്‍ കുളിച്ച്.. പതിവിലുമധികം സുന്ദരിയായി കാണപ്പെട്ടു.

ഉടുക്കു കൊട്ട്
വധുവിന്റെ വേഷം മാത്രമല്ല, വിവാഹ ചടങ്ങുകളും ട്രഡീഷണലായിരുന്നു. തമിഴ് ബ്രാഹ്മണ കുടുംബമാണ് അരുണിന്റേത്. ആ വിശ്വാസപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

സിനിമാ സാന്നിധ്യം
സിനിമ ലോകത്ത് നിന്ന് പല പ്രമുഖരും പങ്കെടുത്തു. നടനും എംപിയുമായ സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോള്‍.

നായികമാര്‍
നടിമാരായ ശ്രുതി ലക്ഷ്മി, കൃഷ്ണ പ്രഭ, മിയ ജോര്‍ജ്ജ്, ഭാവന തുടങ്ങിയവര്‍ ജ്യോതി കൃഷ്ണയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോള്‍

സ്വീകരിക്കണമല്ലോ
എല്ലാവരെയും സ്വീകരിക്കേണ്ടത് പെങ്ങളുടെ ഉത്തരവാദിത്വമാണല്ലോ. അതിഥികളെ സ്വീകരിയ്ക്കുന്ന രാധിക

അനുഗ്രഹത്തോടെ
വീട്ടുകാരുടെയും ബന്ധുക്കളുടെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്തോടെയും പ്രാര്‍ത്ഥനയോടെയുമാണ് ജ്യോതിയുടെയും അരുണിന്റെയും വിവാഹം നടന്നത്.

പ്രര്‍ത്ഥനയോടെ
കെട്ടിമേളം മുഴങ്ങട്ടെ... ജ്യോതിയുടെ കഴുത്തില്‍ മിന്നു വീഴുന്ന ആ നിമിഷം..

പുഷ്പങ്ങള്‍..
അനുഗ്രഹങ്ങളോടെ പുഷ്പങ്ങള്‍.. ജ്യോതി കൃഷ്ണ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിയ്ക്കുന്നു.
ഇത് കാണൂ..
ഇനി എക്‌സോടിക് വെഡ്ഡിങ് ആല്‍ബം ഒരുക്കിയ ജ്യോതിയുടെയും അരുണിന്റെയും പ്രി വെഡ്ഡിങ് വീഡിയോ കാണാം..


Click it and Unblock the Notifications











