»   » ചേരില്ല എന്ന് പറഞ്ഞ ജാതകം ചേര്‍ന്നിട്ട് 28 വര്‍ഷം; മോഹന്‍ലാലിന്റെ റൊമാന്റിക് പോസ്റ്റ്

ചേരില്ല എന്ന് പറഞ്ഞ ജാതകം ചേര്‍ന്നിട്ട് 28 വര്‍ഷം; മോഹന്‍ലാലിന്റെ റൊമാന്റിക് പോസ്റ്റ്

Written By:
Subscribe to Filmibeat Malayalam

ഇന്ന് ഏപ്രില്‍ 28, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ 28 ആം വിവാഹ വാര്‍ഷികം. ഭാര്യ സുചിത്രയുടെ മുഖത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രത്തോടൊപ്പം വിവാഹ വാര്‍ഷികത്തെ കുറിച്ച് ലാലിന്റെ ഒരു റൊമാന്റിക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം.

വിയറ്റ്‌നാമില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും ഈ വര്‍ഷത്തെ വിവാഹ വാര്‍ഷികാഘോഷം എന്ന് ഫേസ്ബുക്കിലൂടെ ലാല്‍ അറിയിച്ചു. 1988 ഏപ്രില്‍ 28 നാണ് മോഹന്‍ലാലിന്റെയും, തമിഴ് സിനിമാ നിര്‍മാതാവ് ബാലാജിയുടെയും മകള്‍ സുചിത്രയും വിവാഹം നടന്നത്.

പ്രണയം വിവാഹത്തിന് വഴിമാറുകയായിരുന്നു. ഇരുവരുടെയെും ജാതക പൊരുത്തം ശരിയില്ലെന്ന് ജോത്സ്യന്‍ പറഞ്ഞിതിനെ തുടര്‍ന്ന് വിവാഹം വേണ്ടെന്ന് വച്ചിരുന്നുവത്രെ. എന്നാല്‍ പിന്നീട് അത് തെറ്റാണെന്നും ജാതകപൊരുത്തം ഉണ്ടെന്നും ഉറപ്പ് വരുത്തി വിവാഹം നടക്കുകയായിരുന്നു.

മോഹന്‍ലാലിന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു സുചിത്ര. വിവാഹത്തിന് മുമ്പ് എന്നും ലാലിന് കത്തുകളും കാര്‍ഡുകളും അയക്കുമായിരുന്നു. അങ്ങനെയാണ് പ്രണയത്തിലായത്. പ്രണവും വിസ്മയയുമാണ് ദമ്പതികളുടെ മക്കള്‍. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് ഇപ്പോള്‍ സംവിധാനത്തിലാണ് ശ്രദ്ധിയ്ക്കുന്നത്. രണ്ട് ചിത്രങ്ങളില്‍ ജീത്തു ജോസഫിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവൃത്തിച്ചു.

mohanlal-suchithra

ഇപ്പോള്‍ വിയറ്റ്‌നാമില്‍ അവധി ആഘോഷിക്കുകയാണ് മോഹന്‍ലാലും ഭാര്യയും. അവധി ആഘോഷത്തിന് ശേഷം തിരികെ വന്നാല്‍ ജിബു ജേക്കബിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യും. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകനാണ് ലാലിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഈ വര്‍ഷത്തെ ആദ്യത്തെ റിലീസായിരിക്കും പുലിമുരുകന്‍.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-
-

English summary
Mohanlal and Suchitra, the star couple is celebrating the 28th year of togetherness today, in Vietnam. The actor posted an extremely adorable picture with his beloved wife, on his official Facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X