»   » ജയസൂര്യയുടെ ഭാര്യാ സഹോദരിയും പ്രേതം നായികയുമായ ശരണ്യ വിവാഹിതയായി; ചിത്രങ്ങള്‍ കാണൂ

ജയസൂര്യയുടെ ഭാര്യാ സഹോദരിയും പ്രേതം നായികയുമായ ശരണ്യ വിവാഹിതയായി; ചിത്രങ്ങള്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

നടന്‍ ജയസൂര്യയുടെ ഭാര്യ സരിതയുടെ സഹോദരിയും പ്രേതം എന്ന ചിത്രത്തിലെ നടിയുമായ ശരണ്യ മേനോന്‍ വിവാഹിതയായി. സിംഗപ്പൂരില്‍ കെമിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന സനൂപ് നമ്പ്യാരാണ് വരന്‍.

നീണ്ട നാളത്തെ പ്രണയം... നിഥിന്‍ രണ്‍ജി പണിക്കര്‍ വിവാഹിതനായി

വളരെ ആഘോഷമായി നടന്ന വിവാഹത്തിലും വിവാഹശേഷമുള്ള സത്കാരത്തിലും സിനിമയിലെ പ്രമുഖരും മറ്റും പങ്കെടുത്തു. മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കെപഎസി ലളിത, കമല്‍, സൈജു കുറുപ്പ്, സിദ്ദിഖ്, ടൊവിനോ തോമസ്, ശിവദ, പ്രിയങ്ക, മഞ്ജു പിള്ള... ചിത്രങ്ങള്‍ കാണാം

നവ വധൂ-വരന്മാര്‍

നടി ശരണ്യ മേനോനും സനൂപ് നമ്പ്യാരും വിവാഹിതരായി. പയ്യന്നൂര്‍ സ്വദേശിയായ സനൂപ് സിംഗപ്പൂരില്‍ കെമിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ്.

പ്രണയമല്ല

വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. തീര്‍ത്തും പരമ്പരാഗതമായ രീതിയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തിലായിരുന്നു വിവാഹം

സരിതയുടെ സഹോദരി

ജയസൂര്യയുടെ ഭാര്യയും, കോസ്റ്റ്യൂം ഡിസൈനറുമായ സരിത ജയസൂര്യയുടെ സഹോദരിയാണ് ശരണ്യ മേനോന്‍

പ്രേതം സിനിമയില്‍

ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശരണ്യ എത്തിയിട്ടുണ്ട്. അഭിനയം ശ്രദ്ധ നേടി.

വിവാഹത്തിന് മമ്മൂട്ടി

മെഗസ്റ്റാര്‍ മമ്മൂട്ടി വിവാഹശേഷം നടന്ന സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തി. ചിത്രത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത് സംവിധായകന്‍ കമല്‍ ആണ്.

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍

നമിത

നടി നമിതയും വിവാഹ ശേഷം നടന്ന സത്കാരത്തില്‍ പങ്കെടുത്തു

മഞ്ജുവും പ്രിയങ്കയും

നടിമാരായ മഞ്ജു പിള്ളയും പ്രിയങ്ക നായരും

ജയസൂര്യയും ഭാര്യയും

വിവാഹത്തിന് ജയസൂര്യയും ഭാര്യയും

വിവാഹ ശേഷം അഭിനയം

വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ശരണ്യയുടെ ഭര്‍ത്താവിന് എതിര്‍പ്പില്ല എന്നാണ് അറിഞ്ഞത്. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ശരണ്യ തുടര്‍ന്ന് അഭിനയിക്കുമത്രെ.

English summary
Sharanya Menon, the young actress entered the wedlock. Sharanya recently tied the knot with Singapore-based chemical engineer Sanoop Nambiar, who originally hails from Payyannur of Kannur district.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam