»   » അങ്ങനെ ഒടുവിൽ പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു, ഇതാണ് ആ സുന്ദരിക്കുട്ടി!

അങ്ങനെ ഒടുവിൽ പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു, ഇതാണ് ആ സുന്ദരിക്കുട്ടി!

Posted By: Rohini
Subscribe to Filmibeat Malayalam

തൻറെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ട മകൾ അലംകൃത മേനോൻറെ മുഖം ഇതുവരെ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്തിരുന്നില്ല. അത് പൃഥ്വിരാജും ഭാര്യ സുപ്രിയയും എടുത്ത തീരുമാനമായിരുന്നു.

പൃഥ്വിയ്ക്ക് നല്ല പരിഭ്രമമുണ്ട്.. പക്ഷെ ഒന്നും ഇല്ല എന്ന് അഭിനയിച്ചു നില്‍ക്കുകയാണ്... എന്താ കാര്യം?

മകളുടെ ചിത്രങ്ങൾ ഷെയർ ചെയ്താലും അതിൽ മുഖം മറച്ചു വയ്ക്കും. എന്നാൽ ഒടുവിൽ പൃഥ്വി ആ തീരുമാനം തിരുത്തി. മകളുടെ ഫോട്ടോ പൃഥ്വിരാജ് തന്നെ പുറത്തുവിട്ടു. ഫേസ്ബുക്ക്, ട്വിറ്റർ പേജിലാണ് പൃഥ്വി മകളുടെ ഫോട്ടോ ഇട്ടത്.

സ്വന്തം മകളെ ക്യാമറയില്‍ മറച്ചുവയ്ക്കുന്ന പൃഥ്വി, ചേട്ടന്റെ മക്കളെ സിനിമയില്‍ കൊണ്ടുവരുന്നു?

ഹാപ്പി ബേർത്ത്ഡേ അല്ലീ

മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫോട്ടോ ഷെയർ ചെയ്തത്. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും അല്ലി എന്ന അലംകൃത നന്ദി അറിയിച്ചതായും പൃഥ്വി പറയുന്നു.

സ്കൂളിൽ ചേർന്നപ്പോൾ

മൂന്ന് മാസം മുൻപാണ് അലകൃതയെ സ്കൂളിൽ ചേർത്തത്. ആ സന്തോഷവും പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മകളുടെ വളർച്ച കാണുന്നതാണ് തങ്ങളുടെ സന്തോഷം എന്ന് പൃഥ്വി പറയുന്നു.

എല്ലാ നിമിഷങ്ങളും

അലംകൃതയുടെ വളർച്ചയുടെ എല്ലാ ഘട്ടവും പൃഥ്വി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ പോസ്റ്റ് ചെയ്യുന്ന ഒരു ഫോട്ടോയിൽ പോലും മകളുടെ മുഖം കാണിച്ചില്ല.

മുഖം മറച്ചതിന് കാരണം

താരകുടുംബമാണ് അലംകൃതയുടേത്. അച്ഛൻറെയും വല്ല്യച്ചൻറെയും അമ്മമ്മയുടെയും അച്ഛാച്ചൻറെയുമൊന്നും താരപ്രഭ മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നും, സാധാരണ ഒരു ജീവിതം അവൾക്കുണ്ടാവണം എന്നും പൃഥ്വിയും സുപ്രിയയും ആഗ്രഹിച്ചു. അതുകൊണ്ടാണ് ഇതുവരെ ഫോട്ടോ പുറത്ത് വിടാതിരുന്നത്.

ആദ്യത്തെ കൺമണി

പൃഥ്വിരാജിൻറെയും സുപ്രിയയുടെയും ആദ്യത്തെ കണ്മണിയാണ് അലംകൃത മേനോൻ. 2014 സെപ്റ്റംബർ എട്ടിന് കൊച്ചിയിലെ സ്വകാര്യാശുപത്രിയിലാണ് അലംകൃതയുടെ ജനനം..

ആദ്യം പുറത്ത് വിട്ട ചിത്രം

ഇതാണ് പൃഥ്വിരാജ് ആദ്യമായി പുറത്ത് വിട്ട മകളുടെ ഫോട്ടോ. വനിത കവർ ഷൂട്ടിൽ പൃഥ്വി കുടുംബ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് എത്തുകയായിരുന്നു.

English summary
Finally, Prithviraj changed his decision and revealed the picture of his little miss sunshine, on her third birthday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam