»   » ആ സീനില്‍ സ്പടികത്തിലെ ലാലേട്ടനെ പോലെ വരണം: നിവിന്‍ പോളിയോട് അല്‍ഫോണ്‍സ് പറഞ്ഞത്

ആ സീനില്‍ സ്പടികത്തിലെ ലാലേട്ടനെ പോലെ വരണം: നിവിന്‍ പോളിയോട് അല്‍ഫോണ്‍സ് പറഞ്ഞത്

By: Rohini
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തില്‍ പലയിടത്തും നിവിന്‍ പോളി മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിച്ചതായി പറഞ്ഞു കേട്ടിരുന്നു. മീശ പിരിയ്ക്കുന്നതും, മുണ്ട് മടക്കിക്കുത്തുന്നതുമായ രംഗങ്ങളൊക്കെ സൂപ്പര്‍സ്റ്റാറിനെ അനുകരിച്ചുള്ളത് കൊണ്ടാണെന്നാണ് പറഞ്ഞിരുന്നത്.

ലാലേട്ടാ ആ മീശ ഒന്ന് പിരിക്കാവോ എന്ന് നിവിന്‍ പോളി ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

ഒരു മാസ് ചിത്രത്തില്‍ സ്വാഭാവികമായി വന്നു പോയതാവാം അത്തരം രംഗങ്ങള്‍ എന്നായിരുന്നു അതിനോട് വിയോജിപ്പുള്ളവര്‍ പറഞ്ഞത്. എന്നാല്‍ മനപൂര്‍വ്വം മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിച്ച രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടെന്ന് നിവിന്‍ പോളി തന്നെ പറയുന്നു.

നിവിന്‍ പറഞ്ഞത്

ഒപ്പം എന്ന ചിത്രത്തിന്റെ 101 ആം ദിവസം ആഘോഷിക്കാന്‍ എത്തിയപ്പോഴാണ് നിവിന്‍ അക്കാര്യം വെളിപ്പെടുത്തിയത്. നിവിന്‍ പോളിയ്‌ക്കൊപ്പം ഒപ്പത്തിന്റെ ട്രെയിലര്‍ എഡിറ്റ് ചെയ്ത അല്‍ഫോണ്‍സും വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നു.

സ്പടികത്തിലെ ലാലേട്ടനെ പോലെ

കോളേജ് കാലം കാണിയ്ക്കുന്ന പ്രേമത്തിലെ ആ സീന്‍ എടുക്കുന്ന നേരത്ത് അല്‍ഫോണ്‍സ് വന്ന് ഞങ്ങളോട് പറഞ്ഞു, ഈ സീന്‍ എങ്ങിനെ ചെയ്യണം എന്ന് ഞാന്‍ പറഞ്ഞു തരില്ല. പക്ഷെ സ്പടികത്തില്‍ ലാലേട്ടന്റെ ഇന്‍ട്രോ സീന്‍ ഉണ്ട്. അത് കണ്ടിട്ട് കാരവാനില്‍ നിന്ന് ഇറങ്ങിയാല്‍ മതി. ആ സീന്‍ റിപ്പീറ്റ് ചെയ്ത് കണ്ടതിന് ശേഷമാണ് ആ രംഗത്ത് ഞങ്ങള്‍ അഭിനയിച്ചത് - നിവിന്‍ പറഞ്ഞു.

മീശയും മുണ്ടും

അതുപോലെ തന്നെ കാമ്പസ് ജീവിതം കാണിയ്ക്കുന്ന ഘട്ടത്തില്‍ നിവിന്‍ പോളി മീശ പിരിയ്ക്കുന്ന രംഗങ്ങളും, മുണ്ട് മടക്കി കുത്തുന്ന രംഗങ്ങളും മോഹന്‍ലാലിന്റെ അഭിനയത്തോട് താരതമ്യം ചെയ്തത് ഏറെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

മീശ പിരിച്ചുവച്ചു

ഒപ്പത്തിന്റെ വിജയാഘോളഷത്തിനിടെ മറ്റൊരു രസകരമായ കാഴ്ചയ്ക്കു കൂടെ മോഹന്‍ലാല്‍ - നിവിന്‍ പോളി ആരാധകര്‍ സാക്ഷിയായി. ലാലേട്ടാ ആ മീശ ഒന്ന് പിരിച്ചു കാണിക്കാവോ എന്ന് നിവിന്‍ പോളി ചോദിച്ചപ്പോള്‍, മോന്‍ തന്നെ പിരിച്ചോ എന്ന് ലാല്‍ പറഞ്ഞു. അങ്ങനെ നിവിന്‍ ലാലിന്റെ മീശ പിരിയ്ക്കുന്ന രംഗവും വേദിയില്‍ കണ്ടു

English summary
In Premam Nivin Pauly tried to imitate Mohanlal
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam