ലാലിന് വിഷു ചിത്രമില്ല

By Nirmal Balakrishnan

ഇക്കുറി വിഷുവിന് മോഹന്‍ലാല്‍ ഫാന്‍സുകാര്‍ സങ്കടപ്പെടേണ്ടി വരും. വിഷുവിന് തിയറ്ററില്‍ ആഘോഷമാക്കാന്‍ ലാല്‍ ചിത്രമില്ല. രഞ്ജിത്ത് സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു വിഷുവിനായി ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ ജനുവരിയില്‍ ചിത്രം കാന്‍സല്‍ ചെയ്തതോടെ വിഷുചിത്രമില്ലാതായി. ലാല്‍ അതിഥി താരമായി എത്തുന്ന കൂതറ അതിനു മുന്‍പ് തിയറ്ററിലെത്തും.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ് ആണ് ലാലിന്റെ അടുത്ത മെഗാ പ്രൊജക്ട്. 18ന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ 25ന ലാല്‍ ജോയിന്‍ ചെയ്യും. ഒരുമാസമാണ് ലാല്‍ ഈ ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. ഉണ്ണികൃഷ്ണനും ലാലും ഗ്രാന്‍ഡ് മാസ്റ്ററിനു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Mohanlal

ക്രിസ്മസിന് റിലീസ് ചെയ്ത ദൃശ്യം ഇപ്പോഴും തിയറ്ററില്‍ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു മുന്നേറുകയാണ്. ചിത്രത്തിന്റെ നൂറാംദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ആശിര്‍വാദ് ഫിലിംസ്.

ദൃശ്യത്തിന്റെ വിജയത്തോടെ തിരക്കഥയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ ലാല്‍ തീരുമാനിച്ചിരിക്കുകയാണ്. രഞ്ജിത് ചിത്രം മാറ്റാന്‍ വരെ കാരണം ഇതാണ്. ലാല്‍ ഡേറ്റ് കൊടുത്ത പല ചിത്രങ്ങളുടെയും തിരക്കഥ പുനര്‍വായനയിലാണ്. നല്ല ചിത്രങ്ങള്‍ക്കേ ഇനി സാധ്യതയുള്ളൂ എന്ന് ദൃശ്യം ലാലിനെ ബോധ്യപ്പെടുത്തിയിരിക്കുന്നു. ഇനി വിജയിക്കുന്ന ലാല്‍ ചിത്രങ്ങളേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X