twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറിയുണ്ടി

    By Staff
    |

    ഒറിയുണ്ടി

    സംവിധായകന്‍ : റിക്കാര്‍ഡോ ബ്രാവോ
    തിരക്കഥ : മാര്‍ക്കോസ് ബെണ്‍സ്റൈന്‍
    സംഗീതം : അറിഗോ
    അഭിനേതാക്കള്‍ : ആന്റണി ക്വിന്‍, ലെറ്റീഷ്യ സ്പില്ലര്‍, പൗളോ ബെറ്റി...

    അസാധാരണമായൊരു പ്രേമ കഥയാണ് ഒറിയുണ്ടിയിലൂടെ റിക്കാര്‍ഡോ ബ്രാവോ പറയുന്നത്. 93കാരനായ ഗ്വസെപ്പെ പദോവനിയാണ് കേന്ദ്രകഥാപാത്രം. ആരോഗ്യത്തോടൊപ്പം അദ്ദേഹത്തിന്റെ കുടുംബവും ഇപ്പോള്‍ ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നു. അദ്ദേഹം തുടങ്ങിവച്ച ബിസിനസുകള്‍ അനന്തിരവനാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ബിസിനസ് ശരിയായി കൊണ്ടുപോകാന്‍ അനന്തിരവന് സാധിക്കാത്തത് ആ വൃദ്ധനെ വേദനിപ്പിക്കുന്നു.

    ആഘോഷിക്കാനൊന്നുമില്ലെങ്കിലും പദോവനിയുടെ 93ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കുന്നു. ജന്മദിന പാര്‍ട്ടിയുടെ അന്ന് സോഫിയ ഡി ആഞ്ചലോ എന്ന സുന്ദരിയായ യുവതിയെ അദ്ദേഹം കണ്ടുമുട്ടുന്നു. കുറെക്കാലം ഇറ്റലിയില്‍ ചെലവഴിച്ച ശേഷം പദോവനി കുടുംബത്തെക്കുറിച്ചു പഠിക്കാനാണ് അവള്‍ ബ്രസീലിലെത്തിയിരിക്കുന്നത്. ഒരു വിമാനാപകടത്തില്‍ മരിച്ചു പോയ തന്റെ ഭാര്യ കാതറീനയുമായി സോഫിയക്കുള്ള സാമ്യം അയാളെ അവളിലേക്കടുപ്പിക്കുന്നു. ദുരന്തങ്ങളുടെയും നിരാശകളുടെയും ഇടയില്‍ നിന്ന് സോഫിയ അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നു.

    റിക്കാര്‍ഡോ ബ്രാവോ

    എണ്‍പതുകളിലാണ് റിക്കാര്‍ഡോ ബ്രാവോ ചലച്ചിത്ര രംഗത്തെത്തുന്നത്. ന്യുയോര്‍ക്ക് സര്‍വകലാശാലക്കു കീഴിലെ ന്യൂ സ്കൂളിലായിരുന്ന ചലച്ചിത്രപഠനം. പിന്നീട് ന്യൂയോര്‍ക്ക് പാന്റോമിമെ തിയേറ്ററില്‍ നിന്ന് സിനിമയെക്കുറിച്ച് കൂടുതല്‍ പഠിച്ചു. ലോസ് ആഞ്ചലസിലെ സാന്താ മോണിക്കാ കോളേജില്‍ വച്ച് തിരക്കഥാരചനയുടെയും സംവിധാനത്തിന്റെയും ലോകത്തേക്ക് കടന്നു. ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളില്‍ സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ബ്രാവോയുടെ ആദ്യ ഫീച്ചര്‍ ചിത്രമാണ് ഒറിയുണ്ടി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X