ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലം ചെയ്യുന്നു! ആദായ നികുതി വകുപ്പിന് കുടിശ്ശിക ഇനത്തിൽ നൽകേണ്ടത് ലക്ഷങ്ങൾ
ടാക്സ് ഇനത്തിൽ 45 ലക്ഷം രൂപയുടെ കുടിശ്ശിക അടക്കാനുള്ള പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ ഈ നടപടി.
നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു. നടിയുടെ ചെന്നൈയിലാണ് ഫ്ലാറ്റാണ് ലേലത്തിൽ വച്ചരിക്കുന്നത്. ടാക്സ് ഇനത്തിൽ 45 ലക്ഷം രൂപയുടെ കുടിശ്ശിക അടക്കാനുള്ള പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെ ഈ നടപടി.

1996 മുതൽ 2006 ഒക്ടോബർ വരെ താരം ( മരണം വരെ) നികുതി അടച്ചിരുന്നില്ല. അതാണിപ്പോൾ കൂടിശ്ശിക കൂടി 45 ലക്ഷം വരെ എത്തി നിൽക്കുന്നത്. ഈ മാസം 26 നാണ് ലേലം. ശ്രീവിദ്യയുടെ മരണ ശേഷം വസ്തുവകകൾ നോക്കി നടത്തിയിരുന്നത് നടനും എംഎൽഎയുമായ കെബി ഗണേഷ് കുമാറാണ്. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ലേലം നടക്കുന്നത്. ഒരു കോടി 45 ലക്ഷം രൂപയാണ് ഫ്ലാറ്റിനു നിശ്ചയിച്ചിരിക്കുന്ന വില.
അതെസമയം ശ്രീവിദ്യയുടെ മരണത്തിനു മുൻപ് തന്നെ ഈ ഫ്ലാറ്റ് വാടകയ്ക്ക് നൽകിയിരുന്നു. 13000 രൂപയാണ് വാടക . ഇപ്പോൾ വാടക പണം ആദായനികുതി വകുപ്പിനാണ് നൽകി വരുന്നത്. എന്നാൽ ഈ തുക കൊണ്ട് ടാക്സിന്റെ കുടിശ്ശിക അടച്ചു തീർക്കാൻ കഴിയില്ല. അതെസമയം ഫ്ളാറ്റിന്റെ കുടിശ്ശിക കിഴിച്ച് ബാക്കി തുക എന്തു ചെയ്യുമെന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.


Click it and Unblock the Notifications











