സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും! ഇന്ത്യന്‍ 2 ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് ശങ്കര്‍! കാണൂ

By Midhun Raj

ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഇന്ത്യന്‍ 2. ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ശങ്കര്‍ തന്നെയായിരുന്നു ട്വിറ്ററിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചത്. 200കോടിയോളം മുതല്‍ മുടക്കിലാണ് ഇന്ത്യന്‍ 2 ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളാണ് കമലിന്റെ നായികയായി എത്തുന്നത്. മലയാളത്തില്‍നിന്നും നെടുമുടി വേണുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

indian 2

ആദ്യ ഭാഗത്തില്‍ ചെയ്ത അതേ റോളാണ് രണ്ടാം ഭാഗത്തിലും നടന്‍ ആവര്‍ത്തിക്കുന്നത്. അനിരുദ്ധ് രവിചന്ദറാകും സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുകയെന്നും അറിയുന്നു. രജനീകാന്ത് ചിത്രം പേട്ടയ്ക്ക് വേണ്ടി അനിരുദ്ധ് ഒരുക്കിയ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

കമല്‍ഹാസനൊപ്പം ആദ്യമായിട്ടാണ് അനിരുദ്ധ് ഒന്നിക്കുന്നത്. കമലിന്റെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമാകും ഇന്ത്യന്‍ 2വെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശങ്കര്‍ ചിത്രത്തിനു ശേഷം മക്കള്‍ നീതി മയ്യം പാര്‍ട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ജനുവരി 18ന് ഇന്ത്യന്‍ 2വിന്റെ ഷൂട്ടിംഗ് ആരംഭിക്കും

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X