twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സുരേഷ് ഗോപിയും ഇന്നസെന്റുമടക്കം രാഷ്ട്രീയ ഗോദയില്‍ സിനിമലോകവും! ആരൊക്കെ ജയിച്ചു? ആരൊക്കെ തോറ്റു?

    |

    Recommended Video

    രാഷ്ട്രീയ ഗോദയില്‍ സിനിമലോകവും! ആരൊക്കെ ജയിച്ചു? | #ElectionResults2019| Oneindia Malayalam

    സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പതിവായിട്ടുള്ള കാര്യമാണ്. തെലുങ്കിലും തമിഴ്‌നാട്ടിലുമടക്കം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ താരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മലയാളത്തില്‍ നിന്നും നടന്മാരായ ഇന്നസെന്റ്, ഗണേഷ് കുമാര്‍, മുകേഷ്, സുരേഷ് ഗോപി എന്നിവരെല്ലാം രാഷ്ട്രീയ ഗോദയിലുണ്ട്.
    വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ അതില്‍ മത്സരിക്കുന്ന താരങ്ങളെ കുറിച്ച് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കേരളത്തില്‍ നിന്നും രണ്ട് താരങ്ങളായിരുന്നു ഇത്തവണത്തെ ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ചിരുന്നത്.

    മേയ് 23 ന് റിസള്‍ട്ട് വന്നപ്പോള്‍ നിരാശപ്പെടുത്തുന്ന ഫലമാണ് താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. കേരളത്തിലെ രണ്ട് താരങ്ങളും പരാജയപ്പെട്ടിരിക്കുകയാണ്. അതേ സമയം ബോളിവുഡില്‍ നിന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും മത്സരിച്ചിരുന്ന താരങ്ങള്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് വീണ്ടുമെത്തി എന്നുള്ള റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്.

    സുരേഷ് ഗോപി

    സുരേഷ് ഗോപി

    മലയാള സിനിമയിലെ മുന്‍നിര നായകന്മാരില്‍ ഒരാളായ സുരേഷ് ഗോപിയും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമായിരുന്നു സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. വീജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരിക്കുകയാണ്. നിലവില്‍ രാജ്യസഭ എംപിയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ സിനിമ ഉപേക്ഷിച്ച താരം വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.

     ഇന്നസെന്റ്

    ഇന്നസെന്റ്

    സുരേഷ് ഗോപി മാത്രമല്ല നടന്‍ ഇന്നസെന്റും കേരളത്തില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. ചാലക്കുടിയില്‍ നിന്നും എല്‍ഡിഎഫിന്റെ സ്ഥാനര്‍ഥിയായിട്ടായിരുന്നു ഇന്നസെന്റ് മത്സരിച്ചത്. നിലവില്‍ എംപിയായിരുന്ന താരവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പരാജയം ഏറ്റ് വാങ്ങിയിരിക്കുകയാണ്. രാഷ്ട്രീയക്കാരനായി തുടര്‍ന്ന് വന്നിരുന്നെങ്കിലും ഇന്നസെന്റ് സിനിമകളിലും സജീവമായിരുന്നു.

     പ്രകാശ് രാജ്

    പ്രകാശ് രാജ്

    കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകത്തില്‍ നിന്നുമായിരുന്നു നടന്‍ പ്രകാശ് രാജ് മത്സരിച്ചത്. വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിനും പരാജയമായിരുന്നു കാത്തിരുന്നത്. പരാജയപ്പെട്ടതിന് ശേഷം പ്രകാശ് രാജ് തോല്‍വിയെ കുറിച്ച് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വി എന്റെ കരണത്തേറ്റ അടിയാണ്. കൂടുതല്‍ അപമാനിതനായും പരിഹാസ്യനായും തോന്നുന്നു. എന്നാല്‍ ഞാനെന്റെ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കും. മതേതര ഇന്ത്യയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂര്‍ണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളു. ഈ യാത്രയില്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി എന്നും പ്രകാശ് രാജ് പറയുന്നു.

    ഹേമ മാലിനി

    ഹേമ മാലിനി

    ബോളിവുഡ് സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായ ഹേമ മാലിനിയും മത്സരത്തിനുണ്ടായിരുന്നു. മഥുരയില്‍ നിന്നും ബിജെപി സ്ഥാനര്‍ഥിയായിട്ടായിരുന്നു ഹേമ മാലിനി മത്സരിച്ചത്. ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ രണ്ടാം തവണയായിരുന്നു ഹേമ മാലിനി മത്സരിച്ചിരുന്നത്.

    സുമലത

    സുമലത

    തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സുമലതം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയായിരുന്നു. സുമലതയുടെ ഭര്‍ത്താവും നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ നടിയ്ക്ക് നേരെ അധിഷേപം വന്നിരുന്നെങ്കിലും നടി വിജയിച്ചിരിക്കുകയാണ്. കാര്‍ണടകത്തിലെ മാണ്ഡ്യയില്‍ നിന്നുമായിരുന്നു സുമലത മത്സരിച്ചിരുന്നത്. തുടക്കത്തില്‍ പോളിംഗ് പിന്നോട്ട് നിന്നിരുന്നെങ്കിലും അവസാനം വിജയത്തിലേക്ക് എത്തുകയായിരുന്നു.

     സണ്ണി ഡിയോള്‍

    സണ്ണി ഡിയോള്‍

    ബോളിവുഡിലെ മുതിര്‍ന്ന താരം സണ്ണി ഡിയോളും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു. താരത്തെ തേടി എത്തിയതും വിജയ വാര്‍ത്തയായിരുന്നു. ഗുര്‍ദാസ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥിയായിട്ടായിരുന്നു സണ്ണി ഡിയോള്‍ മത്സരിച്ചത്. ഇവിടെ നല്ല ഭൂരിപക്ഷത്തോട് കൂടിയാണ് താരം ജയിച്ചിരിക്കുന്നത്. നിഖില്‍ ഗൗഡ, ജയപ്രദ, കിരണ്‍ ഖേര്‍, ഊര്‍മിള, എന്നിവരാണ് ഇത്തവണ ലോക്‌സഭാ ഇലക്ഷനില്‍ മത്സരിച്ച മറ്റ് താരങ്ങള്‍.

    English summary
    Indian actors who participate Lok Sabha Election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X