Just In
- 16 min ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 1 hr ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 2 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
- 3 hrs ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
Don't Miss!
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- News
സീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ച
- Automobiles
126 കിലോമീറ്റര്‍ ശ്രേണിയുമായി പ്രാണ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് SVM
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സിനിമ കള്ളങ്ങൾ കൂട്ടിയിണക്കിയ ഒരു വലിയ കള്ളം!! ഇതു കൊടും ക്രൂരത, ജോസഫിനെതിരെ ഡോക്ടര്‍മാരുടെ സംഘടന
ജോജു ജോർജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജോസഫ്. മികച്ച പ്രേക്ഷകാഭിപ്രായം നേടി ചിത്രം തിയേറ്ററുകളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. ഒരു റിട്ടയർ പോലീസ് ഉദ്യോഗസ്ഥനെയാണ് ജോജു ചിത്രത്തിൽ എത്തുന്നത്. പോലീസുകാരുടെ ജീവിതത്തിലുണ്ടാകുന്ന നിരവധി സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
എഴുതാനും വായിക്കാനും അറിയില്ല!! സംസാരിക്കും, മലയാളവുമായുളള ബന്ധത്തെ കുറിച്ച് രാക്ഷസനിലെ വില്ലൻ
എന്നാൽ ഇപ്പോൾ സിനിമ വിവാദങ്ങൾ തിരികൊളുത്തിയിരിക്കുകയാണ്. ജോസഫിനെതിരെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. സിനിമ മരണാന്തര അവയവധാനത്തിനെ കുറിച്ച് തെറ്റായ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്നും അവയവദാനവും പുതു ജീവനും കാത്ത് നിരവധി പേർ ഇപ്പോഴും ജീവിക്കുന്നുണ്ടെന്നും അവരേയും കുടുംബത്തിനേയും വെട്ടിലാക്കുന്നതാണ് ചിത്രമെന്ന് ഐഎംഎ സെക്രട്ടറി ഡോ. സുൾഫി നൂഹു ആരോപിക്കുന്നുണ്ട്. ഫേസ്ബുക്ക് പേജിലൂടെയായണ് അദ്ദേഹം ചിത്രത്തിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്.
എഴുന്നേക്ക് രതീഷ്..!! ഈ ഡയലോഗിന് ഒരു കഥ പറയാനുണ്ട്, ആ രസകരമായ സംഭവം തുറന്ന് പറഞ്ഞ് വിഷ്ണു

രോഗികളോട് കാണിക്കുന്ന ക്രൂരത
നിര്‍ണയവും ബെന്യാമിനും , പിന്നെ "ജോസഫും" എന്ന തലക്കെട്ടോടെയാണ് ഡോക്ടർ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
ജോസഫ് സിനിമ കണ്ടു, ഇത് കൊടും ക്രൂരതയാണ്. അവയവദാനം പ്രതീക്ഷിച്ചു പുതു ജീവന്‍ പ്രതീക്ഷിച്ച് കഴിയുന്നപതിനായിരക്കണക്കിന് നിത്യ രോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടി നുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരത. ആവിഷ്‌കാര സ്വാതന്ത്രം പറഞ്ഞ് എന്നെ പിച്ചിചീന്താന്‍ വരുന്നവര്‍ അവിടെ നിൽക്കട്ടെ ഒരു നിമിഷം.ആവിഷ്‌കാര സ്വാതന്ത്ര്യം നോലിസ്റ്റിനും , സംവിധായകനും, കഥാകൃത്തിനും, എനിക്കും , നിങ്ങള്‍ക്കും ഒരു പോലെയാണ്. സംവിധായകനോ, നോവലിസ്റ്റിനോ മാത്രം ഒതുങ്ങുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യാ മഹാ രാജ്യത്തില്‍ നിലനില്‍ക്കുന്നില്ല.

മോഹൻലാലിന്റെ നിർണായം
വളരെ മുന്‍പ് " നിർണ്ണായം "എന്ന മോഹൻലാല്‍ ചിത്രം കേരളത്തില്‍ ഉടനീളം വന്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചത് നാം മറന്ന് കാണില്ല. അന്ന് ആ മോഹന്‍ലാല്‍ ചിത്രം പറഞ്ഞ കഥ മറ്റൊരു ഇംഗ്ലീഷ് നോവലിനെ അവലംബിച്ചായിരുന്നു. രോഗിയുടെ സമ്മതമില്ലാതെ രോഗിയെ ഓപ്പറേഷന്‍ ചെയ്ത് കിഡ്‌നിയും മറ്റ് അവയവങ്ങളും മോഷ്ടിച്ച് അവയവ ദാന കച്ചവടം നടത്തുന്ന വില്ലനെതിരെ പടപൊരുതുന്ന ഡോക്ടറുടെ കഥ. കലാ സൃഷ്ടിയുടെ സത്യസന്ധത അവിടെ നില്‍ക്കട്ടെ. കഥയില്‍ പറഞ്ഞിരിക്കുന്ന അവയവ മോഷണം എങ്ങനെ എവിടെ വെച്ച് നടത്താമെന്ന് കൂടി പറഞ്ഞ് തന്നാല്‍ കൊള്ളാമായിരുന്നു.- എന്ന് ഡോക്ടർ പോസ്റ്റിൽ ചോദിക്കുന്നുണ്ട്.

ജോസഫ് കള്ളങ്ങൾ കൂട്ടിയിണക്കിയ കള്ളം
ഇനി ജോസഫ്, സിനിമ കള്ളങ്ങൾ കൂട്ടിയിണക്കിയ ഒരു വലിയ കള്ളം . അശാസ്ത്രീയത മുഴച്ചു നിലനില്‍ക്കുന്ന തട്ടിപ്പ് സിനിമ . മകളുടെ ഹൃദയം മറ്റോരു കുട്ടിയിൽ അവയയ ദാനത്തിനു ശേഷം സ്പന്ദിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്ന നായകൻ . ഹൃദയം മറ്റൊരു ശരീരത്തിലെക്കു മാറ്റിവച്ചു എന്നു കള്ള രേഖ യുണ്ടാക്കുന്ന ആശുപത്രി വിദേശികൾക്ക് അവയവം കൊടുക്കുന്ന സർക്കാർ പദ്ധതി ചുറ്റിക കൊണ്ടടിക്കുന്നത് റോഡപകടം ആക്കുന്ന പോസ്റ്റ് മോർടം റിപ്പോർട്ട് ഉള്ള കഥ എന്തെല്ലാം കാണണം . ഇതിനേക്കാൾ 500 വെടിയുണ്ടകൾ ഒറ്റക്ക് തട്ടി കളയുന്ന രജനികാന്ത് എന്തു ഭേദം . ഡോക്ടർ കുറിച്ചു

കൊലയ്ക്ക് കൊടുക്കുന്നത് പാവങ്ങളുടെ ജീവിതം
ഇനി കുറച്ച് കണക്കുകള്‍ , കേരളത്തില്‍ അവയവദാനം കാത്ത് സര്‍ക്കാര്‍ ഏജന്‍സിയായ കെ എന്‍ ഒ എസില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 2000 പേര്‍, ഒരു മൂവായിരം പേര്‍ എങ്കിലും കേരളത്തില്‍ ഇത് നടക്കില്ല എന്ന് കരുതി മറ്റ് സംസ്ഥാനങ്ങളില്‍ പോകാനോ, മറ്റ് രാജ്യങ്ങളിലോ പോകാനോ കാത്തിരിക്കുന്നവരുമുണ്ട്. ഇതൊന്നും വേണ്ട തല്‍ക്കാലം ഡയാലീസോ മറ്റ് മരുന്നുകളോ കൊണ്ടോ ജീവിതം തള്ളി നീക്കാമെന്നും ആര്‍ക്കും ഒരു പ്രാരാപ്തവും ആകണ്ട എന്ന് കരുതുന്നവരും ആയിരങ്ങള്‍ വരും. അങ്ങനെ ആയിരക്കണക്കിന് ആളുകള്‍ ദിനം പ്രതി മരണ വക്കിലടുക്കുന്നത് കേരളം വീണ്ടും വീണ്ടും കണ്ണ് തുറന്ന് കാണേണ്ടതാണ് ജോസഫും, ബെന്യാമിനും, നിര്‍ണയവും ഒക്കെ കൂടി കൊലക്ക് കൊടുക്കുന്ന ഈ പാവം ജീവിതത്തെയാണ്.

ജോസഫാമാരുടെ സ്ഥാനം ചവറ്റ് കുട്ടയിൽ
2017 ലും 18 ലും നടന്ന അവയവ ദാന ശസ്ത്രക്രിയകള്‍ വിരലില്‍ എണ്ണാവുന്ന മൂന്നോ നാലോ മാത്രമാണ്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവയവദാന പദ്ധതി വന്‍ മുന്നേറ്റമാണ് നടത്തിയത്. രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളെ. മസ്തിഷ്ക മരണം സ്ഥിരീകരിക്കുവാൻ മറ്റു സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ഉള്ളത് പോലെ കൂടുതൽ ലളിതമായ സംവിധാനം ഉണ്ടാകണം . അവയവ ദാനം സർക്കാർ ലിസ്റ്റിൽ സീനിയോറിറ്റി അനുസരിച്ചു മാത്രം നൽകണം. വീഡിയോ റെക്കോഡിങ് രണ്ടാം തവണ മസ്‌തിഷ്‌ക്ക മരണം സ്ഥികരിക്കുവാൻ ടെസ്റ്റ് ചെയ്യുമ്പോൾ നിർബന്ധം ആക്കാം. അവയവദാനപ്രക്രിയക്കു ഉപദേഷക സമിതി നിയമ പ്രകാരം നിലവിൽ വരണം . ഇപ്പഴത്തെ തടസ്സങ്ങൾ മാറ്റാൻ മാർഗങ്ങൾ നിരവധി.. അതിനിടയിൽ ചില "ജോസഫ് '" മാരുടെ സ്ഥാനം ചവറ്റുകുട്ടയിൽ മലയാളി എന്നും ആർജവം ഉള്ളവർ .... ഈ തട്ട് പൊളിപ്പൻ ജോസഫിനെ ഒരു മൂന്നാം കിട നേരം കൊല്ലിയായി മാത്രം മലയാളി കാണും നമുക്ക് തിരിച്ചു നൽകേണ്ടത് അവയവദാനം കാത്തു കഴിയുന്ന ആയിരക്കണക്കിന് ജീവനുകൾ.

ലൈവ് ഡോണറും കടവർ ഡോണറും
ലൈവ് ഡോണർ എന്നാൽ ജീവിച്ചിരിക്കുന്ന ആൾ മറ്റൊരാൾക്ക് അവയവം ദാനം ചെയ്യുന്ന ആൾ. കടവർ ഡോണർ അഥവാ ഡിസീസ്ഡ് ഡോണർ എന്നാൽ ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ച ശരീരത്തിൽ നിന്നും അവയവം നൽകുന്നത്. രണ്ടും രണ്ടാണ്. ആദ്യ പ്രക്രിയ അഴിമതിയിൽ മുങ്ങിത്താണു. ലോകമെമ്പാടും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രണ്ടാം പ്രക്രിയ നിലനിർത്താനും കൂടുതൽ വളർത്താനും പ്രതിജ്ഞാബദ്ധം.